Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
നാറിയും... രണ്ടാളും കൂടെ പെണ്ണും കള്ളും ഡ്രക്സുംവിറ്റും കൊട്ടേഷൻ എടുത്തും ഒരുപാട് സമ്പാദിച്ചു... എല്ലാത്തിനും മറയായി കൺസ്ട്രക്ഷനും റിയൽ എസ്റ്റേറ്റും... തമിഴ്നാട് മുഴുവൻ പടർന്നുകിടക്കുന്ന ഫിനാൻസ് സ്ഥാപനവും... സപ്പോർട്ടിന് മിനിസ്റ്റർ പളനിചാമിയും നാല് എം എൽ എ മാരും...
മ്മ്...
ബെഡിലേക്ക് മലർന്നു കിടന്നു ഇടം കാൽ പാദം ബെഡിൽ കുത്തി വലം കാൽ താഴേക്ക് തൂക്കിയിട്ടു വലം കൈതണ്ട കണ്ണിനു മുകളിലൂടെ വെച്ചു
നിശ്ചയം കഴിഞ്ഞോട്ടെ...
ശെരി...
ഒന്നും സംഭവിക്കാതെ എനിക്ക് കാണണം...
ശെരി...
അവർ രണ്ടുപേരും പുറത്തേക്കിറങ്ങി അഫി ഡോർ ലോക്ക് ചെയ്തുകൊണ്ടെന്റെ ഇടതുവശത്തുവന്നു കിടന്നു കെട്ടിപിടിച്ചുകൊണ്ട് തല നെഞ്ചിലേക്ക് വെച്ചു
കണ്ണടച്ചവളെ ചേർത്തുപിടിച്ചു കിടക്കെ ഓർമ്മകൾ ഉള്ളിൽ തെളിഞ്ഞു
വർഷങ്ങൾക്ക് മുൻപുള്ള ഒരു വ്യായാഴ്ച്ച പതിവുപോലെ എഴുന്നേറ്റു ബിച്ചുവും അൽത്തുവും ഞാനും വർക്ക് ഷോപ്പിലേക്ക് ചെന്നു ജോലി ആരംഭിച്ചു സമയം പത്തുമണികഴിഞ്ഞിട്ടും എന്നും എട്ടുമണിക്ക് മുൻപ് എത്താറുള്ള ചന്ദ്രേട്ടൻ എത്തിയിട്ടില്ല കുറച്ചുസമയം കഴിഞ്ഞതും ചന്ദ്രേട്ടന്റെ വിളിവന്നു ഫോൺ എടുത്തു...
ഹലോ...
ചന്ദ്രേട്ടാ എന്ത് പറ്റി ഇങ്ങോട്ട് കണ്ടില്ലല്ലോ...
നിങ്ങളെവിടെയാ...
വർക്ക് ഷോപ്പിലുണ്ട്...
നിങ്ങളൊന്ന് ഇങ്ങോട്ട് വരാമോ... ഏന്റെ വീട്ടിലേക്ക്...
ഇപ്പൊ വരണോ വൈകീട്ട് മതിയോ...
ഇപ്പൊ...
ശെരി...
വേഷം മാറി ചന്ദ്രേട്ടന്റെ വീട്ടിലേക്ക് വെച്ചുപിടിച്ചു തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് കയറി സോഫയിൽ ഇരിക്കുന്ന മുത്തുവിനെയും ചന്ദ്രേട്ടനെയും നോക്കെ
ചന്ദ്രേട്ടൻ : ഹാ... നിങ്ങൾ വന്നോ... ഇരിക്ക്
മുഖത്തേ സ്ഥായിയായ പുഞ്ചിരിക്ക് പകരം വരുത്തിതീർത്ത ചിരിയോടെ ചന്ദ്രേട്ടൻ ഞങ്ങളെ സ്വീകരിച്ചു കാര്യമായ എന്തോ ടെൻഷൻ ഉണ്ടെന്ന് മനസിലായി
ഞങ്ങൾ ഇരുന്ന കുറച്ച് സമയവും ഒന്നും
💬 Comments
View all comments