Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
മിണ്ടാതെ മൗനമായി ഇരുന്ന ചന്ദ്രേട്ടൻ എഴുന്നേറ്റു നടന്നു ഡൈനിങ് ടേബിളിലെ വെള്ളം എടുത്തു വായിലേക്ക് കമിഴ്ത്തി മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനിടെ
ഞങ്ങൾ മുത്തുവിനെ നോക്കി എന്താണെന്നു ആംഗ്യം കാണിച്ചതിന്
എന്താണെന്നറിയില്ല എന്നെ കാലത്ത് വിളിച്ചുവരുത്തിയതാ അപ്പൊ മുതൽ ഒന്നും മിണ്ടിയിട്ടില്ല
ശെരി നിങ്ങളിരിക്ക് ഞങ്ങൾ ചോദിക്കാം
ഞനും അൽത്തുവും എഴുന്നേറ്റരികിലേക്ക് ചെന്നു
ചെന്ദ്രേട്ടാ... എന്ത് പറ്റി...
എന്ത് പറയണമെന്നറിയാതെ ചന്ദ്രേട്ടൻ മുത്തുവിനെ ഒന്ന്നോക്കി
വാ നമുക്ക് പുറത്തേക്ക് നിൽക്കാം...
ഞങ്ങൾ മൂന്നുപേരും പുറത്തേക്കിറങ്ങി
ചെന്ദ്രേട്ടൻ : (ചുറ്റും നോക്കി പതിഞ്ഞ ശബ്ദത്തിൽ) ഒരു പ്രശ്നമുണ്ട്...
അത് മനസിലായി നിങ്ങൾ എന്താ കാര്യമെന്നു പറ എന്തായാലും നമുക്ക് നോക്കാം
മുത്തുവില്ലേ...
ആ...
മുത്തുവിന്റെ മോള്...
ഹാ... കണ്മണി...
മ്മ്... അവള് പോയെടാ...
പിന്നേ... നിങ്ങളൊന്നു പോയേ അവളാരെ കൂടെ പോവാൻ നായികക്ക് നാൽപ്പത്തുവട്ടവും അപ്പ അമ്മ എന്നും പറഞ്ഞു നടക്കുന്ന കണ്മണിയോ... നിങ്ങൾ വല്ല സ്വപ്നോം കണ്ടു പേടിച്ചതാവും...
(ദേഷ്യവും നിസ്സഹായതയും കൂടെ കടിച്ചുപിടിച്ചുകൊണ്ട് മുരൾച്ച പോലെ) അവളാരേം കൂടെ പോയതല്ല മൈരേ... കണ്മണി പോയി... അവള് മരിച്ചുപോയി... (ചന്ദ്രേട്ടന്റെ കണ്ണിൽ നിന്നും കണ്ണുനീര് ഒഴുകിയിറങ്ങി)
കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞങ്ങൾ തറഞ്ഞുനിന്നു
കണ്മണി
പേരിനെ സാതൂകരിക്കുന്നപോലെ മുത്തു എന്ന മുത്തുരാജിന്റെയും ദേവകിയുടെയും കണ്മണി കഴിഞ്ഞ സ്കൂൾ വെക്കേഷന് മുത്തുവിനോടൊപ്പം ദേവകി അക്കയും അവളും തങ്കച്ചി കൗസുവും മുത്തുവിന്റെ തമ്പി പളനിയും ഒരിക്കലേ അവളിവിടെ വന്നിട്ടുള്ളൂ കിലുക്കാം പെട്ടിപോലെ എപ്പോഴും അണ്ണാ എന്ന് വിളിച്ചു പുറകെ നടക്കുന്ന അവൾ ഞങ്ങൾക്കും അവൾ കണ്മണി തന്നെ
എസ് എസ്
💬 Comments
View all comments