0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

എൽസി ഫുള്ള് എപ്ലസ് ഉണ്ടായിട്ടും നീയെന്തിനാ പെണ്ണേ ഹ്യുമാനിറ്റീസ് എടുത്തേ...

അതണ്ണാ... എനിക്ക് സിവിൽ സർവീസിനു പോണം ഇനി പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേരണം കലക്ടറായിട്ടുവേണം അപ്പയെയും അമ്മയെയും സൈറൺ വെച്ച കാറിൽ കയറ്റി മധുര മുഴുവൻ റൗണ്ടടിക്കണം...

അപ്പൊ ഞങ്ങളെയൊന്നും കയറ്റൂലെ...

ഞനൊന്നാലോചിക്കട്ടെ...

കുറുമ്പ് നിറഞ്ഞ ചിരിയോടെ പറഞ്ഞ അവളെ തല്ലാനായി ബിച്ചു കൈ ഉയർത്തിയതും ചിരിച്ചുകൊണ്ട് ഓടുന്ന അവളെ ബിച്ചു ഓടിച്ചിട്ട് പിടിച്ച് ഇക്കിളിയിടുന്നതും സഹിക്കാതെ വിടാൻ പറയുന്നതും ഇപ്പൊ കഴിഞ്ഞ പോലെ കണ്ണിലുണ്ട് കുറച്ച് ദിവസമേ കൂടെ ഉണ്ടായിരുന്നു എങ്കിലും കുറുമ്പി പോവുമ്പോ ഞങ്ങളെ മനസും കൊണ്ടുപോയി.

മനസാന്നിധ്യം വീണ്ടെടുത്തു നിറഞ്ഞ കണ്ണോടെ തട്ടി വിളിക്കുന്ന ചന്ദ്രേട്ടനെ നോക്കെ

രാവിലെ ഫോൺ വന്നപ്പോ മുത്തുവിനെ വിളിച്ചുവരുത്തിയതാ... എങ്ങനെ പറയണമെന്നെനിക്ക് പിടിയില്ല... കുറച്ച് ദിവസം കൂടെ നിന്നഎനിക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല അവനോട് പറഞ്ഞാൽ എന്താവും സംഭവിക്കാ എനിക്കൊരു പിടിയുമില്ല... എന്താ ചെയ്യാ...

(നീട്ടി ശ്വാസമെടുത്തു സംസാരിച്ചാൽ ശബ്ദമിടറില്ല കണ്ണ് നിറയില്ല എന്നുറപ്പിച്ചു) ഒന്നും പറയണ്ട... വേറെ എന്തേലും പറഞ്ഞു കൊണ്ടുപോവാം പോകുന്ന വഴി പതിയെ കാര്യം പറയാം...

എന്ത്‌ പറഞ്ഞു കൊണ്ട് പോവും...

നിങ്ങൾക് മധുരയിൽ കൃഷിസ്ഥലം ഇല്ലേ അവിടെ എന്തേലും പ്രശ്നമാണെന്ന് പറ... അല്ലേടാ... (അൽത്തുവിനെ നോക്കെ അവന്റെ കണ്ണ് ചുവന്നു കലങ്ങിയിരിക്കുന്നു) അല്ലെങ്കിൽ വേണ്ട...മുത്തു നാട്ടിലേക്ക് വിളിച്ചു ചോദിച്ചാലോ... അഫിയുടെ വീട്ടിൽ പ്രശ്നമായി തല്ക്കാലം ഇവിടുന്നു മാറിനിൽക്കുകയാണെന്നു പറയാം അവളെയും കൂട്ടാം...

മ്മ്...

ട്രെയിൻ എപ്പോഴാ ഉള്ളേ... അറിയുമോ...

ട്രെയിൻ കാത്തു നിൽക്കണ്ട നിങ്ങൾ ഏന്റെ വണ്ടിയെടുത്തു പൊയ്ക്കോ

💬 Comments

View all comments