Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
പക്ഷേ നീ എന്നെ സ്നേഹിക്കുന്നത് കൊണ്ടോ അല്ലെങ്കിൽ നിന്റെ ഗുരുഭക്തി കൊണ്ടോ തോന്നുന്നതായിക്കൂടെ...
ഞാൻ ചോദിച്ചോട്ടെ...
മ്മ്...
പല മതങ്ങളെ പഠിച്ചതല്ലേ നിങ്ങൾ ഇന്ത്യയിൽ പല നാടും പല സംസ്കാരങ്ങളും പല ദൈവരൂപങ്ങളും മത ചിനങ്ങളും കൂട്ടായ്മകളും നമ്മൾ കണ്ടു അനീതിക്കെതിരെ പ്രവർത്തിക്കാത്ത ഏതേലും ഒരു മതത്തെയോ വിജയിച്ച കൂട്ടായ്മകളെയോ നമ്മൾ കണ്ടോ... ചരിത്രം കുറിച്ചവരെല്ലാം ഒരുത്തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അനീതിക്കെതിരെ പോരാടിയവരാണ് എന്തിന് നിങ്ങൾ ഏതു പ്രശ്നത്തിലും കണ്ണടച്ചു ധ്യാനിക്കുന്ന മഹാ ദേവൻ പോലും അനീതിക്കെതിരായി ആയുധമെടുക്കില്ലേ... നമ്മൾ പ്രതികരിച്ചത് നമുക്ക് വേണ്ടിയായിരുന്നില്ല പ്രതികരിക്കാൻ അശക്തരായ നീതി നഷ്ടപ്പെട്ട ആളുകൾക്ക് നീതി ഉറപ്പാക്കാൻ വേണ്ടിയല്ലേ നമ്മൾ പ്രതികരിച്ചത്... ചിലപ്പോയൊക്കെ നമ്മുടെ പ്രിയപെട്ടവർക്ക് വേണ്ടിയായിരുന്നില്ലേ... മന്ത്രിമാരുടെയും മറ്റും പണവും സ്വർണവും അടക്കം ട്രാൻസ്‌പോട് ചെയ്തതും കട്ടതും നിങ്ങൾക്ക് സമ്പാദിക്കാനാണോ... അതിൽ നിന്ന് ഉണ്ടാക്കിയ കമ്പനിയുടെ ലാഭമോ എന്തേലും പൈസ നിങ്ങൾ എടുത്തിട്ടുണ്ടോ... കിടപ്പിലായപ്പോൾ നിങ്ങളെ ചികിത്സക്ക് വേണ്ടിപോലും അതിൽ നിന്നും ഒരുരൂപ എടുത്തിട്ടില്ല പിന്നെന്താ... ഒരു കാര്യം മനസിൽ വെച്ചോളൂ എന്നെങ്കിലും നിങ്ങൾ ചെയ്യുന്ന എന്തെങ്കിലും എനിക്ക് തെറ്റായി തോന്നിയാൽ അത് ഞാൻ ആ നിമിഷം നിങ്ങളോട് പറയും... തെറ്റോ ശെരിയോ നിങ്ങളെന്ത് ചെയ്താലും ഞാൻ നിങ്ങളെ കൂടെയുണ്ടാവും...
അവളുടെ നെറ്റിയിൽ ചുംബിച്ചു
കുഞ്ഞൂ... നമ്മൾ യാത്ര തുടങ്ങിയിടത്തുനിന്നും ഒരുപാടു ദൂരം പിന്നിട്ടു തിരികെ പോവാൻ കഴിയാത്തത്രയും ദൂരം ഇവിടെ യാത്ര അവസാനിപ്പിക്കാനും കഴിയില്ല പിന്നിട്ട വഴിയിലെല്ലാം നമുക്കായി കളമൊരുങ്ങുന്നുണ്ടാവാം ഒരിക്കലും സ്വസ്ഥമായൊരു ജീവിതം നമുക്ക് സ്വപ്നം കാണാൻ കഴിയില്ല... സ്വന്തം ഇഷ്ടം ഞാൻ അംഗീകരിക്കില്ല എന്ന ഒറ്റ കാരണത്താൽ എന്നോട് ഒരെതിരും പറയാതെ കാരണം പോലും ചോദിക്കാതെ മറന്ന അമൽ അവളുടെ ജാഥകത്തിൽ ഭർത്താവ് അപമൃത്യു വരിക്കും എന്ന കാരണത്താൽ അവന്റെ ഇഷ്ടം ഞാൻ കണ്ടില്ലെന്നു നടിച്ചു... ഞാൻ ആരെ കൈകാണിച്ചാലും അവരഞ്ചുപേരും അവരെ കല്യാണം കഴിക്കും പക്ഷേ എന്നെങ്കിലും ഏന്റെ സ്വാർത്ഥതക്ക് വേണ്ടി ദീർഘ സുമങ്കലീ യോഗമുള്ള പെൺകുട്ടികളെ ആയുർ രേഖക്ക് ഭലം കുറവുള്ള അവർക്കായി നോക്കുന്നത് തെറ്റാണെന്നു അവർ ചിന്തിച്ചാൽ... ഞാൻ ഈ ചെയ്യുന്നത്
💬 Comments
View all comments