Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
ആളുകളെ കണ്ട മുത്തുവിന്റെ മുഖത്തു പരിഭ്രമം നിറഞ്ഞു ആളുകളുടെ കരച്ചിലും മരണഓളം നിറഞ്ഞ അന്തരീക്ഷവും ഞങ്ങളെ കാർന്നു തിന്നു
വണ്ടിയിൽ നിന്നിറങ്ങി മുത്തു വീടിനകത്തേക്ക് ഓടി അലറി വിളിച്ചുള്ള മുത്തുവിന്റെ കരച്ചിൽ കേൾക്കെ അഫി കരഞ്ഞുകൊണ്ടെനെ ഇറുക്കെ പിടിച്ചു അവളുടെ കണ്ണുനീര് ഏന്റെ നെഞ്ചിൽ ഒലിച്ചിറങ്ങി ബിച്ചുവിന്റെയും അൽത്തുവിന്റെയും കണ്ണുകൾ നിറഞ്ഞു തൂവുന്നുണ്ട് കരയില്ല എന്ന ഉറപ്പോടെ മൂന്നുപേരെയും ചേർത്തുപിടിച്ചു നിൽക്കുന്നതിനിടെ ചെന്ന് കാണാൻ പറഞ്ഞവരെ കൂട്ടി മുറ്റത്തേക്ക് നടക്കേ "അണ്ണാ... എപ്പോഴാ ഏന്റെ വീട്ടിലേക്ക് വരിക... നിന്റെ കല്യാണത്തിനു വരാം... അണ്ണാ... എങ്കി ഏന്റെ മോള് പ്ലസ്റ്റു പാസാവുമ്പോ അതാഘോഷിക്കാൻവരാം പോരേ... മ്മ്..." അവളുടെ സ്നേഹം നിറഞ്ഞ ഓർമ്മകൾ കാതിൽ മുഴങ്ങി കേൾക്കെ സംഭരിച്ചുവെച്ച ധൈര്യം ചോർന്നുപോകുന്നു അവളുടെ കിടപ്പ് കാണാൻ ശക്തിയില്ലാതെ അവരെ അകത്തേക്ക് പറഞ്ഞയക്കാൻ ചിന്തിക്കേ
അഫി : വേണ്ടിക്കാ... എനിക്ക് കാണണ്ട...
അൽത്തുവും ബിച്ചുവും കാണണ്ട എന്ന പോലെ എന്നെ നോക്കി അവരെ കൂട്ടി വീണ്ടും റോഡിലേക്കിറങ്ങി മൂന്നുപേരും കരഞ്ഞൊലിപ്പിച്ചു നിൽപ്പുണ്ട്
സ്വന്തം അച്ഛൻ മരിച്ചപ്പോൾ പോലും ഒരുതുള്ളി കണ്ണുനീര് പൊഴിക്കാതെ അച്ഛമ്മയെ സമാധാനിപ്പിച്ച ബിച്ചുവിന്റെ കണ്ണിൽ നിന്നും നിർത്താതെ ഒഴുകിയിറങ്ങുന്ന കണ്ണുനീര് അവന്റെ സങ്കടം വിളിച്ചുപറഞ്ഞു
അവിടെ ഉണ്ടായിരുന്ന ചിലർ അടുത്തു വന്ന് കാണാൻ പറഞ്ഞപ്പോ ഞങ്ങൾക്ക് കാണണ്ട എന്ന് ഒറ്റവാക്കിൽ പറഞ്ഞു അവരെ വണ്ടിയിലിരുത്തി ഡാഷ്ബോർഡ് തുറന്നു പ്ലാസ്റ്റിക്ക് കവർ കയ്യിലെടുത്തുകൊണ്ട് വിറക്കുന്ന കാലുകളോടെ മുറ്റത്തേക്ക് കയറി മുന്നിൽ കണ്ട പ്രധാനി എന്ന് തോന്നിക്കുന്ന ആളുകളെ കൈ കാണിച്ചു വിളിച്ച് തൊണ്ട ഇടറില്ലെന്നുറപ്പിച്ചു
ഇവിടെ ആരാ കാര്യങ്ങളൊക്കെ നോക്കുന്നത്...
💬 Comments
View all comments