Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
എല്ലാരും തന്നെ...
ഒന്നിനും ഒരു കുറവും വരരുത്... ഇപ്പോ ഇത് വെച്ചോ...
കൈയിലെ പൈസ അടങ്ങിയ സഞ്ചി അവർക്കുനേരെ നീട്ടി
എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയില്ല ഞങ്ങളെ മോള് സന്തോഷത്തോടെ യാത്രയാവണം (ശബ്ദം ഇടറി പോയതും സംസാരം നിർത്തി) കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണുനീരിനെ മറച്ചുകൊണ്ട് പുറത്തേക്കിറങ്ങി അവർക്കരികിൽ ചെന്നിരുന്നു അലോസരമുണ്ടാക്കുന്ന നിശബ്ദത ഞങ്ങൾക്കിടയിൽ നിറഞ്ഞു നിന്നു സമയം പോയ്കൊണ്ടിരുന്നു ചന്ദ്രേട്ടനും കുടുംബവും കൂടെത്തന്നെ വർക്ക് ഷോപ്പിലെ പണിക്കാരും തൊട്ടടുത്ത കടയിലെ രാജേട്ടനും ആദിയും അമലും സുഹൈലും ഉണ്ട് കരഞ്ഞുകലങ്ങിയ കണ്ണുമായി ചന്ദ്രേട്ടനും കുടുംബവും അകത്തേക്ക് കയറി ശാരദേച്ചിയുടെ അലറിയുള്ള കരച്ചിൽ കേൾക്കേ "ഓരോ ജീവനും മരണത്തെ രുചിക്കുക തന്നെ ചെയ്യും" എന്ന ഖുർആൻ വാക്യം മനസിനെ പറഞ്ഞുപഠിപ്പിക്കുന്നതിൽ ശ്രെദ്ധ നൽകി
സമയം കടന്നുപോയി
പൂക്കളാൽ അലങ്കരിച്ച ശവമഞ്ചം അവളെയും വഹിച്ചു മുന്നോട്ട് നീങ്ങേ തപ്പിന്റെ താളവും സാവാട്ടവും കാതിൽ പതിയെ ശവമഞ്ചത്തിനുമേൽ വാരിയെറിയുന്ന പൂക്കൾ നിലത്തു ചവിട്ടിയരക്കപ്പെട്ടപൂക്കൾ കുനിഞ്ഞ തലയോടെ അവളെ അനുകമിക്കുന്ന കാൽക്കിഴിൽ കാണെ പിടിച്ചുനിർത്തിയ മനസിന്റെ കടിഞ്ഞാണിൽ അവസാന നൂലിഴഴും ഇപ്പോൾ പൊട്ടുമെന്ന് തോന്നി
അണ്ണാ... എങ്ക ഊരിലെ സാവ് വീഴ്ന്താ ഇന്തമാതിരി സോഖമാ എല്ലാമില്ല... പൂവല്ലാം പോട്ട് കല്യാണം മാതിരി അലങ്കാരം പണ്ണി മാല പോട്ട് ആട്ടം പാട്ടോടെ പോറ വളിയെല്ലാം പൊണത്ത്ക്ക് മേലേ പൂവേ പൊട്ട്കിട്ടേ ഇരിപ്പെ...
അതെത്ക്ക്...
നമ്മളുക്ക് പുടിച്ചവങ്ക സന്തോഷമായിരിക്ക്‌റതെ പാത്താ താനെ നമ്മളാലെ നിമ്മതിയാ പോയി സേരമുടിയും...
ഓ... അപ്പടിയാ...
നാ സത്താ നിച്ഛയമാ നീങ്ക ആറു പേരുമെ അടണോ നാ അതെ പാക്കണോ...
ഡി...
ചുറ്റും നോക്കി
💬 Comments
View all comments