Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
തങ്ങാൻ തീരുമാനിച്ച ചന്ദ്രേട്ടൻ വർക്ക് ഷോപ്പിലെ മറ്റും ജോലിക്കാരെയും രാജേട്ടനേയും തിരികെ നാട്ടിലേക്ക് വിട്ടു ഞങ്ങൾക്ക് എല്ലാർക്കും വേണ്ടി റൂം എടുത്തു ആർക്കും ഭക്ഷണം പോലും വേണ്ട വിശപ്പില്ല എല്ലാരും അവിടിവിടെ ഒതുങ്ങികിടപ്പുണ്ട് അഫി ഏന്റെ നെഞ്ചിൽ തലവെച്ചുകിടക്കുന്നു ഇടയ്ക്കിടെ അവളുടെ കണ്ണുനീര് നെഞ്ചിനെ നനയിച്ചുകൊണ്ടിരിക്കുന്നു
എഴുന്നേറ്റു പുറത്തേക്ക് നടക്കുന്ന എനിക്ക് പിറകെ അഫിയും വന്നു വരാന്തയിൽ സിഗരറ്റ് വലിച്ചുനിക്കുന്ന ചന്ദ്രേട്ടനടുത്തേക്ക് നടന്നു
ചന്ദ്രേട്ടാ...
മ്മ്... നീ കിടന്നില്ലേ...
മ്മ്... കണ്മണിക്ക് എന്താ പറ്റിയെ അവളെങ്ങനെയാ...
ഇടറിപോയ വാക്കുകൾ അവസാനിപ്പിച്ചു ചന്ദ്രേട്ടനെ നോക്കെ അഫി ഏന്റെ കൈയിൽ പിടി മുറുക്കി
ഏതോറൗഡി പെട്രോൾ ഒഴിച്ചു തീ കൊടുത്തു... (കണ്ണ് തുടച്ചുകൊണ്ട് ചന്ദ്രേട്ടൻ അകത്തേക്ക് കയറി പോയി)
കേട്ടത് എന്തെന്ന് മനസിലാക്കുമ്പോയേക്കും ചന്ദ്രേട്ടൻ മുറിയുടെ വാതിലിൽ അടച്ചിരുന്നു
നേരം പുലർന്നു രാ വെളുക്കുവോളം ഉറക്കം വരാതെ കിടന്നിടത്തുനിന്നും എഴുനേറ്റ് പുറത്തേക്ക് നടന്നു ചെക്കന്മാർ കിടക്കുന്ന മുറിയുടെ ചാരിവെച്ച വാതിലിൽ തുറന്നകത്തുകയറി
നിങ്ങള് വിട്ടോ... അഫിയെയും ചന്ദ്രേട്ടനെയുമൊക്കെ കൂട്ടിക്കോ ഞാൻ കുറച്ച് ദിവസം കഴിഞ്ഞ് വരാം
ആദി : അത് ശെരിയാവില്ല ഞങ്ങളും ഉണ്ട് ചന്ദ്രേട്ടനെയും ഫാമിലിയെയും ഇന്ന് നാട്ടിലേക്ക് അയക്കാം അഫിയും അവരെ കൂടെ പോട്ടേ...
അമൽ : അതെ... ഇതിന് കാരണം ആരായാലും അതറിഞ്ഞിട്ടേ നമ്മളിനി നാട്ടിലേക്ക് പോകുന്നുള്ളൂ...
അവരുടെ തീരുമാനം അറിഞ്ഞശേഷം അതെതിർക്കാൻ തോന്നിയില്ല അഫിയോടും ചന്ദ്രേട്ടനോടും പറഞ്ഞു അഫി പോവുന്നില്ല എന്ന് പറഞ്ഞതും സമ്മതിച്ചുകൊടുത്തു
ചന്ദ്രേട്ടൻ : നാട്ടിൽ ചെറിയ കാര്യങ്ങളും അടിപിടിയും പോലല്ലിത്... ഒരു ചെറിയ പെണ്ണിനെ നടുറോട്ടിൽ കത്തിച്ചിട്ട് ഒരു കേസോ
💬 Comments
View all comments