0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

സാക്ഷിയോ പോലുമില്ലാത്തത് കണ്ടില്ലേ... ചെയ്തവർ ആരാണെന്നു പോലുമറിയില്ല... പറയുന്നത് കേൾക്ക് നമുക്ക് തിരിച്ചുപോവാം...

ഇവിടുത്തെ റൗടികളിൽ പെട്ട ആരോ അല്ലേ അത്രയും അറിഞ്ഞാൽ മതി ബാക്കി എന്തുവേണമെന്ന് ഞങ്ങൾക്കറിയാം... നിങ്ങൾ ശരാധേച്ചിയെയും കുട്ടികളെയും കൂട്ടി ഇന്നുതന്നെ നാട്ടിലേക്ക് തിരിച്ചോ ആരോടും ഇതിനേ പറ്റി ഒന്നും പറയണ്ട

അവരെ പറഞ്ഞുവിട്ട് മുറിയിലെത്തി കുളിച്ച് വൃത്തിയായി കഴുത്തിലെ രുദ്രാക്ഷത്തിൽ പിടിച്ച് കണ്ണടച്ചു നിൽക്കെ ഡോറിൽ തട്ടുകേട്ട് ചെന്ന് തുറന്നു ചെക്കന്മാർ എല്ലാമുണ്ട് തിരികെ വന്ന് ബെഡിലിരുന്നു

ആദി : എന്താ പ്ലാൻ... ആരാണെന്ന് അറിയാതെ എവിടെ തുടങ്ങും...

ബിച്ചു : ഇറങ്ങി അന്വേഷിച്ചാൽ ചിലപ്പോ അവരുടെ ആളുകളാണോ എന്നറിയില്ല...

നമ്മളെ ഉറുമ്പ് ഒരു കൂട്ടിലേക്ക് കയറിയാൽ ആ ഉറുമ്പ് ഏതെന്നറിയില്ലെങ്കിൽ നമ്മളെന്താ ചെയ്യുക

സുഹൈൽ : കൂടടക്കം എല്ലാ ഉറുമ്പുകളെയും നശിപ്പിക്കും...

അതിൽ കടിച്ച ഉറുമ്പ് ഏതാണെന്നറിഞ്ഞാൽ എന്ത് ചെയ്യും...

അമൽ : ഓരോ കാലും പറിച്ചെടുത്തു അനങ്ങാൻ കഴിയാതെയാക്കും...

നമുക്ക് ആദ്യം കൂടു പൊളിച്ചു എല്ലാത്തിനെയും പുറത്തെടുത്തു പാതി കൊല്ലാം... നമുക്ക് വേണ്ടവനെ കിട്ടിയാൽ അവന് ജീവൻ മാത്രം തിരികെ കൊടുക്കാം...

അഫി : (ബാത്രൂം ഡോർ തുറന്ന് ഇറങ്ങിവരവേ) അതിന് ഇവിടുത്തെ റൗഡികൾ ആരാണെന്നു നമുക്കറിയില്ലല്ലോ...

ആദി : അത് നമുക്ക് കണ്ടുപിടിക്കാം...

നേരിട്ട് വേണ്ട... മുത്തുവിന്റെ വീട്ടിൽ വരുന്നവരിൽ കണ്ടാൽ കുറച്ച് അഹങ്കാരത്തോടെ നടക്കുന്ന ഒരു ടീമിനെ പോക്കാം അവരെ കൊണ്ടുവന്ന് കുടിപ്പിക്കാം... ഇടക്ക് നമ്മൾ അന്വേഷിക്കുകയാണെന്നു മനസിലാവാത്ത കോലത്തിൽ ചോദിച്ചറിയാം...

ആദി : മ്മ്... അതാ നല്ലേ...

എല്ലാരും പെട്ടന്ന് റെഡിയാവ് ഭക്ഷണം കഴിച്ചിട്ട്

💬 Comments

View all comments