Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
നമുക്ക് അങ്ങോട്ട് പോവാം...
ഹോട്ടലിൽ കയറി ഇഡലിയും കോഫിയും പറഞ്ഞു വീണ്ടും വീണ്ടും പറയുന്നതനുസരിച്ചു തിന്ന പ്ളേറ്റുകൾ മേശക്കു നടുവിൽ അട്ടിയായി വെയ്റ്റർ ഇതെന്തുജീവികളെന്ന ഭാവത്തിൽ നോക്കി അവസാനം ഓരോ മസാല ദോശയും കൂടെ കഴിച്ചു ബില്ലും കൊടുത്തിറങ്ങുന്ന ഞങ്ങളെ ഇതെല്ലാം ഇവര് തിന്നതാണോ എന്ന ഭാവത്തിൽ ഞങ്ങളെ നോക്കുന്നത് മൈന്റ് ചെയ്യാതെ ഇറങ്ങിച്ചെന്ന് ഒരു പാക്കറ്റ് സിഗരറ്റും വാങ്ങി മുത്തുവിന്റെ വീട്ടിലേക്ക് വണ്ടിയെടുത്തു
അഫി അകത്ത് പോയി ഞങ്ങൾ പുറത്തിരുന്നു ചുറ്റുമുള്ളവരെ മുഴുവൻ വീക്ഷിക്കവേ ഞങ്ങൾ പ്രതീക്ഷിച്ചപോലൊരാൾ അവിടെയില്ലെന്ന് മനസിലാക്കിയതിനു പിറകെ എല്ലാ കാര്യങ്ങളും ഓടിനടന്നുചെയ്യുന്ന ഒരുവൻ ഏന്റെ ശ്രെദ്ധയിൽ പെട്ടു ബിച്ചുവിനെ നോക്കി അവനെ കണ്ണ് കാണിച്ചതും ബിച്ചു സുഹൈലിനെയും കൂട്ടി അവൻ ചെയ്യുന്ന കാര്യങ്ങളിൽ സഹായിക്കാൻ ചെന്നു
വൈകീട്ട് അഫിയോട് അവിടെ തനെ നിൽക്കാൻ പറഞ്ഞിട്ട് ഞങ്ങൾ ഇറങ്ങെ ബിച്ചുവും സുഹൈലും അവനും ഞങ്ങൾക്കടുത്തേക്ക് വന്നു വിജയ് എന്ന അവനെ ഞങ്ങൾക്ക് പരിചയപെടുത്തി അവനെയും കൂട്ടി ബാറിലേക്ക് പോയി അവൻ പറഞ്ഞ ബാറിൽ കയറി അവർ അടിക്കുമ്പോഴും ഞാനും അമലും വേണ്ടെന്നു പറഞ്ഞ് അടിക്കാതെ ഇരുന്നു
ഈ നാട് ഭയങ്കര സൈലന്റ് ആണല്ലോ ഇവിടെ അടിപിടിയും ഗുണ്ടായിസവുമൊന്നുമില്ലേ
വിജയ് : പേടിച്ചിട്ടാ സാധാരണക്കാർ മിണ്ടാതിരിക്കുന്നത്... ഇവിടെ ഓരോ വൈൻ ഷോപ്പും നടത്തുന്നത് ഓരോ ഗുണ്ടാ ടീമാണ്... ശെരിക്കും പറഞ്ഞാൽ ഇതിനൊന്നും പെർമിഷൻ പോലുമില്ല... ഇവിടെത്തന്നെ എന്തേലും പ്രശ്നമുണ്ടായാൽ അപ്പോയെക്കും അവരുടെ ആളുകൾ വരും വന്നാൽ പ്രശ്നം ഉണ്ടാക്കിയവരെ വെട്ടുന്നതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കേണ്ട...
അമൽ : അപ്പൊ കേസ് ഒന്നുമാവില്ലേ...
വിജയ് : ഇവരെല്ലാം
💬 Comments
View all comments