Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
പാർട്ടിക്കാരുടെ ആളുകളൊക്കെയാ... മാത്രമല്ല മാസമാസം ഓരോ പോലീസ് സ്റ്റേഷനിലേക്കും മാസമാസം ഇവര് പൈസക്കൊടുക്കും... അതുകൊണ്ടല്ലേ കണ്മണി ആത്മഹത്യചെയ്തെന്നു പോലീസ് കേസ് എഴുതിയത്...
അപ്പൊ കണ്മണി ശെരിക്കും ആത്മഹത്യ ചെയ്തതല്ലേ...
വിജയ് : ഹ്മ്... നിങ്ങൾക്കെന്തറിയാം അവളെ പറ്റി... തങ്കം പോലൊരു മോള്... കളക്ടർ ആവണമെന്നും പറഞ്ഞ് ഏത് സമയോം പടിച്ചോണ്ടിരിക്കും... ആരുമായും ഒരു പ്രശ്നത്തിനും പോവില്ല എല്ലാരോടും ചിരിച്ചോണ്ട് സംസാരിക്കും... അവൻ ആ മധുര സെൽവ അവനാ അവളെ തീയിട്ടത്... ആരും പറയില്ല... ആരുമൊന്നും... ചെയ്യില്ല... ആരും പറയില്ല.... ആരും...
തുടരെ തുടരെ ഒഴിച്ചുകൊടുത്തത്തിന്റെ ഫലമായി അവൻ ഓഫായി ടേബിളിലേക്ക് കിടന്നു അവനെ എടുത്ത് വണ്ടിയിൽ കയറ്റി പോവും വഴി ചോദിച്ചതിന് കുഴഞ്ഞ നാവോടെ അവൻ മറുപടിപറഞ്ഞുകൊണ്ടിരുന്നു തിരികെ കൊണ്ടുപോയി വിട്ട് അഫിയെ കൂട്ടി ലോഡ്ജിലേക്ക് തിരിച്ചു
അഫി : ഏതോ സെൽവൻ ആണ് ചെയ്തത്... കാര്യം പറയാൻ എല്ലാർക്കും പേടി...
മ്മ്...
അമൽ : മധുര സെൽവൻ... അവനിവിടുത്തേ ഗുണ്ടകളിൽ ഒരു മെയിൻ ആണ്...
അഫി : എന്നാലും എന്തിനായിരിക്കും...
എന്തിനായാലും കുഴപ്പമില്ല ഇന്ന് നമ്മൾ കൂട് പൊളിക്കാൻ തുടങ്ങും ബാറുകളെല്ലാം നടത്തുന്നത് ഗുണ്ടാ ടീം ആണെന്നല്ലേ പറഞ്ഞത് ഇന്ന് രാത്രി ഒരു ബാറിൽ അടിയുണ്ടാവണം ആർക്കും മുഖം കൊടുക്കരുത് സാധാരണ ആളുകളെ ഭയപ്പെടുത്തി പുറത്താക്കണം അടി കഴിഞ്ഞിറങ്ങുമ്പോ ആളുകളെ വലിച്ചു പുറത്തിട്ട് ബാറിനു തീ കൊടുക്കണം അടി വാങ്ങിയ ഒരുത്തനും പിന്നെ ജീവിതത്തിൽ എഴുന്നേറ്റു നിൽക്കരുത്... അവരോട് ചോദ്യങ്ങൾ വേണ്ട അവരുടെ ഉത്തരങ്ങളും നമുക്ക് വേണ്ട... കണ്ട മുഖം ഓർത്തെടുക്കാൻ പോലുമവർ ഭയപ്പെടണം... ഒരടിപോലും
💬 Comments
View all comments