0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

ശബ്ദത്തോടെ കുപ്പി പൊട്ടി ചുറ്റും തീ പടർന്നു തീ ആളിപടരുന്നതോടൊപ്പം കുപ്പി പൊട്ടുന്ന ശബ്ദവും പുറകിൽ നിന്നായി പൊട്ടിത്തെറികളും കേൾക്കെ അവരിൽ ഒരുവന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തുകൊണ്ട് നൂറ്റിയെട്ടിലേക്ക് വിളിച്ച് വലിയ ആക്സിഡന്റ് നടന്നെന്നും ഒരുപാടുപേർ അത്യസന്ന നിലയിൽ കിടപ്പുണ്ടെന്നും സ്ഥലവും പറഞ്ഞുകൊടുത്തു വണ്ടിയിലേക്ക് കയറി വണ്ടി നീങ്ങിയതും കൈയിലെ ഫോൺ പുറത്തേക്കെറിഞ്ഞു

പിറ്റേ രാത്രി മറ്റൊരു ബാറിലും ഇതുതന്നെ സംഭവിച്ചതോടെ ഇത് ചെയ്തവരെ തേടി റൗഡികൾ നകരം മുഴുവനും ഓടിനടന്നു മധുര സിറ്റിയിൽ ആളുകൾ ഇരുൾ മൂടും മുൻപ് വീടുകളിൽ അപയം പ്രാപിച്ചു പുറത്ത് അന്വേഷിച്ചു അലഞ്ഞു തിരിയുന്ന റൗടിക്കൂട്ടങ്ങളെ കൊണ്ട് ആശുപത്രികൾ നിറഞ്ഞു രാത്രികളിൽ നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ആംബുലൻസുകൾ സൈറൺ മുഴക്കികൊണ്ട് ആശുപത്രികളിലേക്ക് കുതിച്ചു അഞ്ചാം നാൾ റൗടികൾ ആരും ചുറ്റി തിരിയാതെ എല്ലാരും ഒരു ബങ്ക്‌ളാവിൽ ഒരുമിച്ചുകൂടി

മലർക്കേ തുറന്നുവെച്ച ഗേറ്റിലൂടെ ഞങ്ങൾ കയറി ചെല്ലവേ ആയുധങ്ങളുമായി എതിർക്കാൻ നിന്നവരെ അവർ ആറുപേർ ചേർന്ന് അടിച്ചു കിടത്തി ഫസ്റ്റ് ഫ്ലോറിലെ ബാൽക്കണിയിൽ നിൽക്കുന്നവരിലൊരുവൻ കൈയിൽ റീവോൾവർ എടുത്തതും ചുവരിൽ ചവിട്ടി ബാൽകണിയിലേക്ക് ചാടികയറിയ സുഹൈൽ റിവോൾവർ കൈയിലാക്കി അവനെ അവിടെ നിൽക്കുന്നവരെ എടുത്ത് താഴെക്കെറിയേ അവരുടെ തലയടിച്ചുപോവാതിരിക്കാൻ താഴെനിന്നവർ ശ്രദിച്ചു സുഹൈൽ മുകളിൽ നിന്നും ചാടി അവർക്കരികിൽ നിന്നു സിഗരറ്റ് കുറ്റി നിലത്തേക്കിട്ട് ചവിട്ടിയരച്ചു നിലത്തുകിടക്കുന്ന നേതാക്കൾക്കരികിലേക്ക് നടന്നു അവർക്കു മുന്നിൽ ഇരുന്നുകൊണ്ട് അവരുടെ മുഖത്ത് നോക്കി എല്ലാ മുഖങ്ങളിലും ഭയം എന്ന ഒറ്റവികാരം മാത്രം

മധുര സെൽവൻ...

അവർ ചുറ്റും നോക്കി

ഞങ്ങൾക്ക് വേണ്ടത് അവനെ മാത്രമാണ്

💬 Comments

View all comments