Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
അവനീ കൂട്ടത്തിൽ ഉണ്ടെന്ന് ഞങ്ങൾക്കറിയാം അവനെ കാണിച്ചു തന്നാൽ അവന് കൊടുക്കാനുള്ളത് കൊടുത്തു ഞങ്ങൾ പോവും അല്ലെങ്കിൽ എല്ലാവരും അനുഭവിക്കേണ്ടിവരും
നട്ടെല്ല് തകർന്നു കിടക്കുന്ന അവർ ചുറ്റും നോക്കുന്നതിനിടെ ആരോ ഷെൽവൻ ഇവിടുണ്ടെന്ന് കിടന്ന കിടപ്പിൽ വിളിച്ചുപറഞ്ഞു അമലിനെ നോക്കിയതും അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു ഒരുവനെ ഒറ്റകയ്യിൽ തൂക്കിയെടുത്ത് ഞങ്ങൾക്കരികിലേക്ക് വന്നു ബിച്ചു അവന്റെ പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്ത് ഐഡി നോക്കി അവൻ സെൽവൻ ആണെന്നുറപ്പിച്ചു ഏന്റെ മുഖത്തേക്ക് നോക്കിയ അമലിന് സമ്മതമായി ഏന്റെ മൂളൽ മാത്രം മതിയായിരുന്നു
അമൽ : പിടിക്ക്...
അൽത്തു അവനെ നേരെ നിർത്തി നിലത്ത് കിടന്ന കത്തികൊണ്ട് അവന്റെ വസ്ത്രങ്ങൾ കീറികൊണ്ട് സുഹൈലിനെ നോക്കി
അമൽ : ഇവനെ കുളിപ്പിക്കാൻ വെള്ളം തിളപ്പിക്ക്...
സുഹൈൽ അകത്തേക്ക് പോയി ഗ്യാസും ഇരുമ്പടുപ്പുമായി വന്നു
വസ്ത്രം കീറികഴിഞ്ഞ അമൽ കത്തി എറിഞ്ഞു കളഞ്ഞു നഗ്നനായി നിൽക്കുന്ന സെൽവനെ നോക്കി കൊല ചിരിയോടെ വലതു കൈപ്പത്തി തന്റെ ഇടതു തോളിനരികിൽ കമിഴ്ത്തിപിടിച്ച് സെൽവന്റെ വലതു ഷോൾഡർ മുതൽ ഇടത് ഷോൾഡർ വരെ വീശി അവന്റെ വിരൽ കടന്നു പോയ ഭാഗത്ത് തൊലി കീറി വിടർന്നു അലറികരയുന്ന അവന്റെ നെഞ്ചിലൂടെ ഒഴുകിയിറങ്ങിയ രക്തം വയറും കഴിഞ്ഞ് നിലത്തേക്കുറ്റിവീണു
അടുപ്പ് സെറ്റ് ചെയ്ത് അകത്തേക്ക് പോയ സുഹൈൽ വലിയ ചെമ്പുമായി തിരികെ വന്ന് ചെമ്പ് അടുപ്പിലേക്ക് വെച്ച് അടുപ്പ് കത്തിച്ചുകൊണ്ട് ഹോസ് എടുത്ത് ചെമ്പിലേക്ക് വെള്ളം തുറന്നിട്ടു
ചിരിയോടെ അമൽ അവന്റെ മുറിവിലൂടെ തടവി കൈയിൽ പറ്റിയ രക്തം ആസ്വദിച്ചു മണത്തു "സ്സ്സ്സ്... ഹാാാ..."
💬 Comments
View all comments