0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

എടുത്തിട്ടില്ല പിന്നെന്താ... ഒരു കാര്യം മനസിൽ വെച്ചോളൂ എന്നെങ്കിലും നിങ്ങൾ ചെയ്യുന്ന എന്തെങ്കിലും എനിക്ക് തെറ്റായി തോന്നിയാൽ അത് ഞാൻ ആ നിമിഷം നിങ്ങളോട് പറയും... തെറ്റോ ശെരിയോ നിങ്ങളെന്ത് ചെയ്താലും ഞാൻ നിങ്ങളെ കൂടെയുണ്ടാവും...

അവളുടെ നെറ്റിയിൽ ചുംബിച്ചു

കുഞ്ഞൂ... നമ്മൾ യാത്ര തുടങ്ങിയിടത്തുനിന്നും ഒരുപാടു ദൂരം പിന്നിട്ടു തിരികെ പോവാൻ കഴിയാത്തത്രയും ദൂരം ഇവിടെ യാത്ര അവസാനിപ്പിക്കാനും കഴിയില്ല പിന്നിട്ട വഴിയിലെല്ലാം നമുക്കായി കളമൊരുങ്ങുന്നുണ്ടാവാം ഒരിക്കലും സ്വസ്ഥമായൊരു ജീവിതം നമുക്ക് സ്വപ്നം കാണാൻ കഴിയില്ല... സ്വന്തം ഇഷ്ടം ഞാൻ അംഗീകരിക്കില്ല എന്ന ഒറ്റ കാരണത്താൽ എന്നോട് ഒരെതിരും പറയാതെ കാരണം പോലും ചോദിക്കാതെ മറന്ന അമൽ അവളുടെ ജാഥകത്തിൽ ഭർത്താവ് അപമൃത്യു വരിക്കും എന്ന കാരണത്താൽ അവന്റെ ഇഷ്ടം ഞാൻ കണ്ടില്ലെന്നു നടിച്ചു... ഞാൻ ആരെ കൈകാണിച്ചാലും അവരഞ്ചുപേരും അവരെ കല്യാണം കഴിക്കും പക്ഷേ എന്നെങ്കിലും ഏന്റെ സ്വാർത്ഥതക്ക് വേണ്ടി ദീർഘ സുമങ്കലീ യോഗമുള്ള പെൺകുട്ടികളെ ആയുർ രേഖക്ക് ഭലം കുറവുള്ള അവർക്കായി നോക്കുന്നത് തെറ്റാണെന്നു അവർ ചിന്തിച്ചാൽ... ഞാൻ ഈ ചെയ്യുന്നത് ശെരിയാണോ എന്ന് പോലുമേനിക്കറിയില്ല... പേടിയായി തുടങ്ങി...

പൊന്നൂ...

മ്മ്...

ഇതിലും വലിയ എന്തൊക്കെ നമ്മൾ കണ്ടു അനുഭവിച്ചു ഏറെ കൊതിയോടെ നമ്മളാഗ്രഹിച്ച നമ്മുടെ കുഞ്ഞിന്റെ മുഖം പോലും കാണാൻ കഴിയാതെ പോയി അങ്ങനെ എന്തൊക്കെ പ്രശ്നങ്ങൾ ഇപ്പൊ എന്തേ...

ഇതുവരെ നമ്മുടെ നേരെ അല്ലായിരുന്നോ ഇതിപ്പോ വീട്ടുകാരുടെ നേരെ... ഒന്ന് മിസ്സായിരുന്നേൽ ഇത്ത...

അങ്ങനെ ഒന്നും സംഭവിക്കില്ല വെറുതെ ടെൻഷനാവണ്ട...കണ്ണിൽ കൊള്ളാനുള്ളത് ദേഹം തൊടാതെ പോയെന്നു കരുതിയാൽ മതി... ആരാന്നു

💬 Comments

View all comments