0%

Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]

എടുത്തതും അവന്റെ വായിൽ നിന്നും കാറ്റു മാത്രം വെളിയിൽ വരവേ അവനെ പൊക്കി വെളിയിലെക്കിടുമ്പോ ഞരങ്ങുന്ന അവന്റെ മാംസം വെന്ത മണം അവിടെയെങ്ങും പരന്നു

ഇക്കാ... എന്ത് പറ്റി...

നെഞ്ചിൽ കിടക്കുന്ന അഫി തലയുയർത്തി മുഖത്തേക്ക് നോക്കി അവളെ ചേർത്തുപിടിച്ചു

അഫീ...

മ്മ്...

ഞാൻ ചെയ്യുന്നത് തെറ്റാണല്ലേ...

എന്തേ ഇപ്പൊ അങ്ങനെ തോന്നാൻ...

ഞാനൊരു കാര്യം ചോദിക്കട്ടെ...

എന്തേ...

നീയും ഞാനും തമ്മിൽ യാതൊരുബന്ധവുമില്ലായിരുന്നെങ്കിൽ ഏന്റെ ചെയ്തികളെ നിനക്കങ്ങീകരിക്കാൻ പറ്റുമായിരുന്നോ...

എന്താ സംശയം... നിങ്ങൾ ചെയ്യുന്നത് അക്രമമായോ അനീതിയായോ കാണാൻ എനിക്ക് കഴിയില്ല...

അതൊരു പക്ഷേ നീ എന്നെ സ്നേഹിക്കുന്നത് കൊണ്ടോ അല്ലെങ്കിൽ നിന്റെ ഗുരുഭക്തി കൊണ്ടോ തോന്നുന്നതായിക്കൂടെ...

ഞാൻ ചോദിച്ചോട്ടെ...

മ്മ്...

പല മതങ്ങളെ പഠിച്ചതല്ലേ നിങ്ങൾ ഇന്ത്യയിൽ പല നാടും പല സംസ്കാരങ്ങളും പല ദൈവരൂപങ്ങളും മത ചിനങ്ങളും കൂട്ടായ്മകളും നമ്മൾ കണ്ടു അനീതിക്കെതിരെ പ്രവർത്തിക്കാത്ത ഏതേലും ഒരു മതത്തെയോ വിജയിച്ച കൂട്ടായ്മകളെയോ നമ്മൾ കണ്ടോ... ചരിത്രം കുറിച്ചവരെല്ലാം ഒരുത്തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അനീതിക്കെതിരെ പോരാടിയവരാണ് എന്തിന് നിങ്ങൾ ഏതു പ്രശ്നത്തിലും കണ്ണടച്ചു ധ്യാനിക്കുന്ന മഹാ ദേവൻ പോലും അനീതിക്കെതിരായി ആയുധമെടുക്കില്ലേ... നമ്മൾ പ്രതികരിച്ചത് നമുക്ക് വേണ്ടിയായിരുന്നില്ല പ്രതികരിക്കാൻ അശക്തരായ നീതി നഷ്ടപ്പെട്ട ആളുകൾക്ക് നീതി ഉറപ്പാക്കാൻ വേണ്ടിയല്ലേ നമ്മൾ പ്രതികരിച്ചത്... ചിലപ്പോയൊക്കെ നമ്മുടെ പ്രിയപെട്ടവർക്ക് വേണ്ടിയായിരുന്നില്ലേ... മന്ത്രിമാരുടെയും മറ്റും പണവും സ്വർണവും അടക്കം ട്രാൻസ്‌പോട് ചെയ്തതും കട്ടതും നിങ്ങൾക്ക് സമ്പാദിക്കാനാണോ... അതിൽ നിന്ന് ഉണ്ടാക്കിയ കമ്പനിയുടെ ലാഭമോ എന്തേലും പൈസ നിങ്ങൾ എടുത്തിട്ടുണ്ടോ... കിടപ്പിലായപ്പോൾ നിങ്ങളെ ചികിത്സക്ക് വേണ്ടിപോലും അതിൽ നിന്നും ഒരുരൂപ

💬 Comments

View all comments