Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
ലെച്ചുവിനെ വിട്ട് അവന്റെ കൂടെ നടക്കേ
ഡാ... എനിക്കറിയാമെന്ന് നീ അമ്മയോട് പറഞ്ഞില്ലേ...
ഇല്ല...
വെറുതെയല്ല കിടന്നുരുണ്ടത്...
ദാസനും സജിയേട്ടനും തൊമ്മിച്ചായനും മൊയിതിൻകയും ഉപ്പയും അനുവും ഇരിപ്പുണ്ട്
തൊമ്മിച്ചായൻ : നീ എവിടായിരുന്നെടാ...
ഉറങ്ങിപോയിച്ചയാ...
ഇച്ചായൻ : വാ... ഇരിക്ക്...
അമയേടെ വീട്ടുകാരെയും നിന്റെ അമ്മയെയും വിളിച്ചില്ലേ...
ദാസൻ : പെണ്ണ് വീട്ടുകാരോട് എന്ത് സമ്മതം ചോദിക്കാനാ... പെണ്ണുങ്ങൾ സഭയിൽ വന്നു തീരുമാനം പറയേണ്ട ആവശ്യമില്ല... നമ്മൾ തീരുമാനിച്ചാൽ മതി...
ബിച്ചൂ... നീ ചെന്ന് സാവിത്രിയേച്ചിയോട് അവരെ വീട്ടുകാരെകൂട്ടിവരാൻ പറ... വരുമ്പോ നിന്റെ അമ്മയെയും കൂട്ടിക്കോ...
ദാസൻ : ഞാൻ അവന്റെ അച്ഛൻ പെങ്ങളെ കെട്ടിയോനാ ഞാൻ പറഞ്ഞത് കേട്ട് ഇവരെല്ലാം മിണ്ടാതിരിക്കുമ്പോ ഏന്റെ വാക്ക് വിലവെക്കാതെ അവരെ വിളിക്കാൻ നീയാരാ...
നിർത്തെടോ... അച്ഛൻ പെങ്ങളെ കെട്ടിയോനല്ലേ അച്ഛനല്ലല്ലോ... അവന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് നീയല്ല ഞാനാ... അവൻ ഏന്റെ ചെക്കനാ നീയും നിന്റെ കെട്ടിയോളും അടങ്ങി ഒതുങ്ങി നാക്ക് വായിലിട്ടിരുന്നോണം നിശ്ചയം കഴിയുംവരെ ഒറ്റ ശബ്ദം രണ്ടിന്റേം വായിന്നു പുറത്ത് വരരുത്... ഒറ്റ ശബ്ദമോ എന്തെങ്കിലും കുനിഷ്ട്ടോ ഉണ്ടാക്കാൻ നോക്കിയാൽ കെട്ടിയോനേം കെട്ടിയോളേം വെട്ടിക്കൂട്ടി മീനിന് തിന്നാൻ കൊടുക്കും ഞാൻ... നേരത്തെ നിന്റെ കേട്ടിയോള് നാവാടിയപ്പോ മിണ്ടാതിരുന്നത് അവിടെ പെണ്ണിന്റെ വീട്ടുകാരുള്ളോണ്ട് മാത്രമാ... ഇനി ഇവിടെ ആരോടേലും രണ്ടീലാരേലും മോശമായി പെരുമാറിയാൽ ഏന്റെ സ്വഭാവമെന്താണെന്ന് രണ്ടും അറിയും അതറിഞ്ഞാൽ അതെന്താന്ന് വേറൊരാളോട് പറഞ്ഞുകൊടുക്കാൻ ബാക്കിയുണ്ടാവില്ല... (മിഴിച്ചുനോക്കുന്ന അയാളെ നോക്കി) ചെയ്യാൻ കഴിയാത്ത ഒന്നും ഞാൻ പറയാറില്ല.
(എല്ലാരേയും നോക്കി) അവര് വിളിച്ച ഗുസ്റ്റുകളും അവരുടെ ബന്ധുക്കളും ഉള്ളതല്ലേ
💬 Comments
View all comments