Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
എന്ത് ഭക്ഷണം കൊടുക്കണം എന്ന് തീരുമാനിക്കാൻ അവരും വേണ്ടേ... പിന്നെ ഇവിടുള്ള ആരുമല്ല അവനെ വളർത്തി ഇത്രേം ആക്കിയത് അവന്റെ അമ്മയാ അതുകൊണ്ട് അവന്റെ കാര്യത്തിൽ അവസാന വാക്കും അവന്റെ അമ്മയുടെയാണ്...
സജി : അത് ഞങ്ങൾ പറഞ്ഞപ്പോ ദ്ധസേട്ടനാ സമ്മതിക്കാഞ്ഞേ...
മ്മ്... (ദാസനെ നോക്കി) അവര് വന്നു ഞങ്ങൾ സംസാരിക്കുമ്പോ എന്തേലും കുനിഷ്ട്ട് പറഞ്ഞാൽ... പിന്നെ ഒരക്ഷരം മിണ്ടാൻ തന്റെ നാക്ക് പൊങ്ങില്ല പറഞ്ഞേക്കാം...
സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ബിച്ചു ലെച്ചുവിനെയും കൂട്ടി അകത്തേക്ക് വന്നു
ദാസൻ : വിളിച്ചുവരുത്തി അപമാനിക്കുന്നോ... നിങ്ങളും നിങ്ങളെ ചെക്കനും എന്താന്നുവെച്ചാലായിക്കോ ഞാൻ പോണു...
എഴുന്നേറ്റ അവനെ ഒരു കൈയിൽ തൂക്കിയെടുത്ത് ടേബിളിന് മുകളിൽ കിടത്തി വാതിലിലേക്ക്നോക്കി "ബിച്ചൂ..." അവൻ വാതിൽ അടച്ചു
നിശ്ചയം കഴിയും വരെ ഞാൻ പറയും പോലെ നീ ഇവിടുണ്ടാവും നിശ്ചയം കഴിഞ്ഞ് നിനക്ക് തിരിച്ചുപോവാം അതല്ലെങ്കിൽ രണ്ടും തിരിച്ചുപോവില്ല കൊന്ന് കളയും പന്നീ...
ബിച്ചു : വെറുതെ പറയുവാണെന്നു കരുതണ്ട കത്തിയും തോക്കുമൊന്നും വേണ്ട അവന്റെ വിരലിനു തികയില്ല നീ...
ഡോറിൽ മുട്ട് കേട്ടതും അവനെ എടുത്ത് കസേരയിലേക്കിട്ട് ബിച്ചുവിനെ നോക്കിയതും അവൻ ചെന്ന് കതക് തുറന്നപിറകെ സാവിത്രിയേച്ചിയും കൂടെയുള്ളവരും അകത്തേക്ക് വന്നു
അച്ചായൻ : നാളത്തെ ഭക്ഷണതിന്റെ ഷീട്ടിടാനായിരുന്നു
അനു : വെജ് അല്ലേ...
ആ... വെജ് മതി അല്ലേ...
എല്ലാരും സമ്മതം പറഞ്ഞു
അനു : പച്ചടി, കിച്ചടി, ഓലന്, കാളന്, തോരന്, എരിശ്ശേരി, അവിയല്, അച്ചാര്, ഇഞ്ചിക്കറി, പരിപ്പ് , സാമ്പാര്, രസം, മോര്, പാൽ പായസം, ചെറുപ്പർ പരസം, പാലട, പപ്പടം...(എല്ലാരേയും
💬 Comments
View all comments