Chapter Title : വഴി തെറ്റിയ കാമുകൻ 14 [ചെകുത്താൻ]
ഡി എൻ എ ടെസ്റ്റ് എടുത്ത് അവന്റെ കുട്ടിയാണെങ്കിൽ അവന് കൊടുക്കാൻ സമ്മതം ആണെന്നതടക്കം എഴുതിക്കുകയും സാക്ഷികളായി അവരുടെ ഭാഗത്തുനിന്നും വന്നവർ അടക്കമുള്ളവരുടെ ഒപ്പുകൾ വാങ്ങിക്കുകയും ചെയ്തതടക്കം വീഡിയോ എടുത്തു
അവർ പോയ പിറകെ വിഡിയോയും പേപ്പറുകളും ചെക്കന് കൊടുത്തു ചെക്കൻ വക്കീലിന് ഇരുപത്തി അയ്യായിരം രൂപ കൊടുത്തു ഞങ്ങൾ ഇറങ്ങി വണ്ടിക്കരികിലെത്തി
ഷാനി : എന്ത് പണിയാ കാണിച്ചേ... ആയുധം കാണിച്ച് ഭീഷണി പെടുത്തുക എന്ന് പറഞ്ഞാൽ ജാമ്യം കിട്ടാത്ത വകുപ്പാ...
(ഷാനിക്ക് മാത്രം കേൾക്കാൻ പാകത്തിന്) ഏന്റെ വക്കീലേ... വകുപ്പും നിയമോമൊക്കെ കോടതിയിലല്ലേ... മല കത്തീട്ട് ചാരം വാരീട്ടില്ല പിന്നല്ലേ നാലു മൈര് കത്തീട്ട്... വക്കീലിന്റെ സീനിയർ സത്യപെരുമാളിന്റെ അച്ഛനില്ലേ അങ്ങേരോട് ചോദിച്ചാൽ മതി കുറച്ചൊക്കെ അറിയാം... (ചിരിയോടെ) കൂടുതൽ തപ്പണ്ട അറിഞ്ഞാൽ വക്കീൽ ഉറക്കത്തിൽ മുള്ളും...
വാള് പഴയ പോലെ വെച്ച് പിസ്റ്റൾ അരയിൽ തിരുകി വണ്ടിയിലേക്ക് കയറി
****************************************
അമറും രാഹുലും മുറിയിൽ ഭ്രാന്ത് പിടിച്ചപോലെ നടക്കുന്നു ഡോറിൽ മുട്ടൽ കേട്ട് രാഹുൽ വാതിൽ തുറന്നു മുന്നിൽ നിന്ന ആളിനെ കണ്ടതും രാഹുലിന്റെ മുഖത്ത് ദേഷ്യം ഇറച്ചുകയറി അവന്റെ കവിളിൽ രാഹുലിന്റെ കൈ ശക്തിയായി പതിഞ്ഞു രാഹുൽ വേച്ചുപോയ അവന്റെ കോളറിൽ കെട്ടിപിടിച്ചു ഡോറിൽ ചേർത്തുനിർത്തി
രാഹുൽ : നായിന്റെ മോനേ... പൈസേം എണ്ണി വാങ്ങിപോയിട്ട് മറ്റേ പണി കാണിക്കുന്നോ...
സത്യമായും ഞാൻ ഭക്ഷണത്തിൽ വിഷം കലക്കിയതാ... എലി വീണത് കൊണ്ട് അവരത് പശുവിനു കൊടുത്തു പശു ചത്തുപോയി...
അമർ : ആാാാാ... (കൈയിലെ ഗ്ലാസ് വലിച്ചെറിഞ്ഞുകൊണ്ടാലറി ഗ്ലാസ് ചിത്തറിതെറിച്ചു)
രാഹുൽ
💬 Comments
View all comments