Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
ഇവനിന്ന് അവൾ കോളേജിൽ പോവുന്ന റൂട്ട് കണ്ടുപിടിച്ചിട്ടുണ്ട്
സ്കെച്ച് : എങ്ങനെയാ കോളേജിൽ പോവുന്നത്...
ദ്രുവ് : കാറിലാണ്...
സ്കെച്ച് : ഏതാ വണ്ടി...
ധ്രുവ് : സാധാരണ ലാൻഡ് ക്രൂസർ ആയിരുന്നു... ഇന്ന് അത് മാറ്റി ഓഡി ആക്കിയിട്ടുണ്ട്...
സ്കെച്ച് : എനിക്ക് ആ റൂട്ടൊന്നു കാണണം...
അവർ അവിടെനിന്നും ഇറങ്ങി ധ്രുവ് പറഞ്ഞുകൊടുത്ത വഴിയിലൂടെ സഞ്ചരിച്ചു തിരികെ എത്തി അമർ ഗ്ലാസിലേക്ക് ലിക്കർ ഒഴിച്ച് ഐസ് ക്യൂബസ് ഇടുമ്പോഴും സ്കെച്ച് കണ്ണടച്ചു ആലോചനയിലെന്ന പോലിരിക്കുന്നു കണ്ണ് തുറന്ന് ബാഗിൽ നിന്നും പെൻസിലും പേപ്പറും എടുത്തു വരയാൻ തുടങ്ങി മുറിയിൽ നിശബ്ദത തളം കെട്ടിനിൽക്കേ വരച്ചുകഴിഞ്ഞ സ്കെച്ച് പെൻസിൽ പേപ്പറിലേക്ക് വെച്ചു
കാലത്ത് വണ്ടി വീട്ടിൽ നിന്ന് ഇറങ്ങുമ്പോ അറിയിക്കാൻ ആളെ നിർത്തണം
നടുവണ്ണൂർ കഴിഞ്ഞു ഉള്ളയേരിക്ക് വരുമ്പോഴുള്ള പാലം കഴിഞ്ഞ പാടെ വലതു വശത്തുനിന്നൊരു റോടുണ്ട് അവിടെ നിന്നും ഒരു വണ്ടി സ്പീഡിൽ വന്നു വണ്ടിയിലിടിക്കണം... സേഫ്റ്റി ഉള്ള വണ്ടി ആയതുകൊണ്ട് ഉള്ളിലിരിക്കുന്നവർക്ക് ഒന്നും പറ്റില്ല പക്ഷേ വണ്ടി നിർത്തി വണ്ടിയിലുള്ളവർ പുറത്തിറങ്ങും അപ്പോഴേക്കും ആളുകൾ കൂടും തൊട്ടടുത്തു വീടുകളില്ലാത്തതിനാലും അത്രയും നേരത്തെ അവിടെ അതികം കടകൾ തുറക്കാത്തതിനാലും കൂടുന്ന ആളുകൾ നമ്മുടെ ആളുകളായിരിക്കണം കൂട്ടത്തിനിടയിൽ വെച്ച് കൈതയക്കമുള്ള ഒരാൾ നെഞ്ചിന് താഴെ വയറ്റിൽ കത്തി ഇറക്കണം...
ഈ റൂട്ടിൽ പേരാമ്പ്ര കഴിഞ്ഞാൽ പിന്നെ അത്തോളിയിൽ മാത്രമേ പോലീസ് സ്റ്റേഷൻ ഉള്ളൂ അതുകൊണ്ട് പോലീസ് എത്താൻ സമയമെടുക്കും ആ സമയത്തിനുള്ളിൽ നമ്മുടെ ആളുകൾക്കവിടെനിന്ന് എസ്‌കേപ്പ് ആവാം... മാത്രമല്ല നല്ലൊരു ഹോസ്പിറ്റൽ കിട്ടണമെങ്കിൽ കോഴിക്കോട് എത്തണം
💬 Comments
View all comments