Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
അത്രയും ദൂരം എത്തുമ്പോഴേക്കും മരിക്കും... രക്ഷപെടാൻ ഒരു സാധ്യതയുമില്ല...
അവിടെ എങ്ങനെ എങ്കിലും മിസ്സായാൽ അത്തോളി ബസ് സ്റ്റോപ്പിൽ ഫ്രണ്ട്നെ കയറ്റാൻ നിർത്തുന്നിടത്ത്
അവർ മൂന്നുപേരും അവനെ തന്നെ നോക്കിയിരിക്കെ
പണിയറിയുന്ന ഒരു പെണ്ണ് വണ്ടി വരും മുൻപ് ഫ്രണ്ട്‌നോട് സംസാരിച്ച് വണ്ടിയിൽ കയറിപ്പറ്റണം അവളുടെ കഴുത്തറുത്ത് ഫ്രണ്ട്നെ കുത്തി ഡ്രൈവറെ കഴുത്തിൽ കത്തിവെച്ച് വണ്ടി അടുത്ത പാലത്തിനരികിൽ നിർത്തിക്കണം വണ്ടി നിർത്തിയപാടെ വണ്ടിയുടെ കീ വാങ്ങി ഡ്രൈവറെ കുത്തി വണ്ടിയിൽ നിന്നിറങ്ങി വണ്ടി ലോക്ക് ചെയ്തു പുഴയിൽ ചാടണം...
വണ്ടി പാലം എത്തുമ്പോ ഇൻഫോം ചെയ്യാനും വണ്ടി തട്ടുമ്പോ കൂട്ടം കൂടാനും ആളുകളെ ഏർപ്പാട് ചെയ്യണം... വണ്ടി തട്ടിക്കാനുള്ളവരെയും കുത്താനുള്ളവരെയും ഞാൻ ഏർപ്പാട് ചെയ്യാം... അതിന് ആൾക്ക് നാൽപതു ലക്ഷം... അവരെ ഏർപ്പാട് ചെയ്യാൻ എനിക്ക് ഇരുപത് ലക്ഷം... ആര് കൊന്നാലും രണ്ടാൾക്കും പൈസ കൊടുക്കണം... ആ പൈസ അഡ്വാൻസ് ആയിവേണം...
അമർ : (അലമാരയിൽ നിന്നും ബാഗ് എടുത്ത് അവന് മുന്നിൽ വെച്ചു) നീ സ്കെച്ച് ചെയ്തുതരാൻ പറഞ്ഞ ഫീസ് ഒരു കോടി...
മറ്റൊരു ബാഗ് എടുത്ത് അവന്റെ മുന്നിലേക്ക് വെച്ചു ഇത് നീ ഇപ്പൊ പറഞ്ഞ ഒരുകോടി... നാളെ അവര് കാര്യം നടത്തിയിരിക്കണം...
സ്കെച്ച് : ഞാൻ ചെയ്യുന്ന സ്കെച്ചിലോ ഞാൻ തരുന്ന ആളിലോ ഒരു തെറ്റും സംഭവിക്കില്ല... അപ്പൊ നാളെ കാലത്ത് ആറുമണിക്ക് തന്നെ നിങ്ങളുടെ ആളെ സ്പോട്ടിൽ റെഡിയാക്കി നിർത്തിക്കോ...
രാഹുൽ : താങ്ക് യൂ സ്കെച്ച്...
അമർ മേക്ക് ചെയ്തു നൽകിയ ഡ്രിങ്ക് വായിലേക്ക് കമിഴ്ത്തി രണ്ട് ബാഗുകളും
💬 Comments
View all comments