Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
നിനെ ചേർന്നിരിക്കണം...
അവളുടെ ചോര ചുണ്ടുകളോട് ചുണ്ടിനെ ചേർത്തു അവിടേക്ക് ഓടിയടുത്ത കാട്ടുപോത്തും പിറകെ വരുന്ന വരയൻ പുലിയും തീർത്ത വലിയ ശബ്ദത്തിൽ ഉറക്കിൽ നിന്നെന്ന പോലെ ഞെട്ടി സിരകളിലേക്ക് ദേഷ്യ മിരച്ചുകയറി "ഹ്രആാാാ..." അലറി വിളിച്ചു കഴിയേ കാട് നിശബ്ദമായി വരയൻ പുലിയും കാട്ടുപോത്തും എന്തിന് വന്നെന്നത് മറന്നപോലെ നിൽക്കുന്നു അവയുടെ കണ്ണുകളിൽ ഭയം പ്രകടമായിരുന്നു കുത്തി ഒഴുകിയ വെള്ളം പോലും നിശബ്ദമായി എങ്ങും നിശബ്ദത മാത്രം
അവളെന്റെ കൈയിൽ പിടിച്ചു
നോക്ക് മജ്നൂ... ചുറ്റും നോക്ക്... എല്ലായിടത്തും നിശബ്ദത മാത്രം... വെള്ളം പോലും നിശബ്ദമായി... ഞാൻ പറഞ്ഞില്ലേ... നീയാണ് മജ്നൂ ഈ കാടിന്റെ രാജാവ്... നിന്റെ ദേഷ്യത്തിൽ ഈ കാട് നിശബ്ദമാവും നിന്റെ സന്തോഷത്തിൽ സന്തോഷിക്കും... മജ്നൂ...
മ്മ്...
അവളെനെ ചേർത്തുപിടിച്ചുകൊണ്ട് ചുണ്ടിൽ അമർത്തിയുമ്മവെച്ചു നീണ്ട ചുംബന ശേഷമവൾ പിടിവിട്ടു കുസൃദിചിരിയോടെനെ നോക്കുന്ന അവളുടെ മുഖമെനിൽ സന്തോഷം പകർന്നു അവളെ എടുത്തുയർത്തി വട്ടം കറക്കി "ക്കൂൂൂൂ..." സന്തോഷത്താൽ കൂവി വിളിച്ചു
മജ്നൂ...
നൂറാ...
(കവിളുകളിൽ പിടിച്ചു കണ്ണിലേക്കു നോക്കി കൊഞ്ചിച്ചുകൊണ്ട്) അത്ര സന്തോഷമായോ...
ഒത്തിരി... ഒത്തിരി... നിന്റെ ചിരി അതിൽ ഞാനെല്ലാം മറക്കുന്നു പെണ്ണേ... എനെത്തന്നെ മറക്കുന്നു...
അവളുടെ ചുണ്ടുകൾ നെറ്റിയിൽ പതിഞ്ഞു നെറ്റിയിൽ നെറ്റിമുട്ടിച്ചു നിൽക്കുന്ന അവളെ നിലത്തിറക്കാതെ തടാകത്തിലേക്ക് നടന്നു അവളുടെ ചുണ്ടിനെ നുണഞ്ഞുകൊണ്ട് ആഴത്തിലേക്കിറങ്ങി വെള്ളത്തിനടിയിലും കഴുത്തിൽ ചുറ്റിപിടിച്ചുകൊണ്ട് മൃതുവായി ചുണ്ടുകളെ നുണഞ്ഞു മുകളിലേക്ക് പൊങ്ങി കഴുത്തോളം വെള്ളത്തിൽ ദൃധിയേതുമില്ലാതെ പരസ്പരം ചുണ്ടുകൾ നുകരെ അവളുടെ കൈവിരലുകൾ മുടിക്കുള്ളിൽ തഴുകി കൊണ്ടിരുന്നു ചുണ്ടുകളെ മോജിപ്പിച്ചു പരസ്പരം കണ്ണിലേക്കു നോക്കി ചുണ്ടുകളിൽ ചിരിവിരിഞ്ഞു
മജ്നൂ...
മ്മ്...
നീ അഫിയെ സ്നേഹിക്കുന്നത് കൊണ്ടല്ല ഞാൻ നിനെ ഭ്രാന്തെന്നു വിളിച്ചുതുടങ്ങിയത്...
പിന്നെ...
നീയെന്റെ ഭ്രാന്താണ്... അതുകൊണ്ടാണ് ഞാൻ നിനെ ഭ്രാന്തെന്നു വിളിക്കുന്നെ...
നീയെനിക്കാരാണ് നൂറാ... എനിക്കറിയില്ല... എങ്കിലും നിന്നിൽ ഞാൻ എന്നെ മറന്നുപോകുന്നു... നിന്റെ നിശബ്ദത എന്നെ വേദനിപ്പിക്കുന്നു... നിന്റെ സന്തോഷവും സമീപ്യവും എനിക്ക് ഏറെ സന്തോഷം നൽകുന്നു... ഒരു നിമിഷം പോലും നീ എന്നിൽനിന്നും അകലത്തിരിക്കാൻ ഞാൻ കൊതിക്കുന്നു...
മജ്നൂ...
മ്മ്...
നീ ഏന്റെ മജ്നു... ഞാൻ നിന്റെ സആദ...
അതേ നൂറാ നീയാണെന്റെ സന്തോഷം... നിനെ കണ്ടുമുട്ടാനായിരുന്നെന്റെ വലിയ ദുഃഖം...
കണ്ടന്നാൾ മുതൽ നിനെക്കാണാനായി ഓരോ രാവും വേകം പുലരനായി ഞാൻ കൊതിച്ചിരുന്നു മജ്നൂ... നിനെ കാണാൻ കഴിയാത്ത ഓരോ നാളും എനിക്ക് നരകമായിരുന്നു മജ്നൂ...
💬 Comments
View all comments