0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

ഇഞ്ചിയും വെള്ളുള്ളിയും പേസ്റ്റുകളാക്കി മാറ്റിവെച്ചു ജോയി വന്നപ്പോ അടുപ്പിൽ കയറിയ മട്ടൻ വെന്ത് തുടങ്ങിയിരിക്കുന്നു ഒരു പാത്രം വെച്ചു ചൂടായ പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു ഉള്ളി വാടാനിട്ടു ഉള്ളിയിലേക്ക് തക്കാളി വന്നു പിറകെ പേസ്റ്റുകളും മസാലകളും വന്നു നന്നായി ഇളക്കി മട്ടനെ കൂടെ കോരിയിട്ട് അടച്ചുവെച്ച് ചോറിന് തിളയ്ക്കുന്ന വെള്ളത്തിൽ അരിയിട്ടു

മൈദ എടുത്തു കുയച്ചുപരുവമാക്കി മസാലയും ചോറും വേവ് നോക്കി തീകുറച്ചു മസാലക്ക് മേലേക്ക് ചോറ് നിരത്തി അതിലേക്ക് നെയ്യിൽ വറുത്ത ഉള്ളിയും അണ്ടിയും മുന്തിരിയും നെയ്യും കുടഞ്ഞിട്ടു ലെയറുകളായി കോരിയിട്ടു നിരത്തി ചെമ്പുകളുടെ വക്കിന് കുഴച്ച മൈദ വെച്ച് മൂടി ജോയി കല്ലുകൾ എടുത്തുവന്നു മൂടികൾക്കുമേൽ വെച്ചു അച്ചായൻ കനലുകൾ കോരി മൂടിക്ക് മേലേ കല്ലിന് ചുറ്റുമിട്ടു

സാലഡ് കൂടെ ഉണ്ടാക്കികൊണ്ടിരിക്കെ

നൂറ : അതെന്താ കളറൊന്നും ചേർക്കാഞ്ഞേ...

കളറും കലർപുള്ള സാധനങ്ങളുമൊന്നും അവർക്ക് ശീലമില്ല കഴിച്ചാൽ അസുഖം വരും അതുകൊണ്ടാ വെളിച്ചെണ്ണയും നെയ്യുംകൊണ്ട് ഉണ്ടാക്കിയെ...

മ്മ്...

നൂറാ... മൂപ്പന് എത്ര വയസുണ്ടെന്നറിയുമോ...

ഇല്ല...

ഗസ്സ് ചെയ്തുനോക്ക്...

നാല്പത് കൂടിയാൽ നാൽപത്തി അഞ്ച്...

തൊനൂറു വയസ്സ് കഴിഞ്ഞു...

അവളെനെ കണ്ണ് മിഴിച്ച് നോക്കി

സത്യം...

തൊനൂറു വയസിൽ ഇത്ര ആരോഗ്യമോ...

ഏന്റെ നൂറാ... അവര് കഴിക്കുന്നത് ഈ കാട്ടിലെ പഴങ്ങളും കിഴങ്ങുകളും അവർ കൃഷിചെയ്തുണ്ടാക്കുന്ന സാധനങ്ങളുമാണ്... കലർപുള്ളതോ വിഷം കൊടുത്തു വളർത്തിയതോ ആയ ഒന്നും അവര് കഴിക്കുന്നില്ല... അതാണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യം...

മ്മ്...

ദമ്മുപൊട്ടിച്ചതും ചുറ്റും മണം നിറഞ്ഞു ജോയികൊണ്ടുവന്ന പ്ളേറ്റുകളിൽ അവർക്ക് ഭക്ഷണം വിളമ്പി അവർക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചു അവർ പോയ

💬 Comments

View all comments