Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
പിറകെ അവർ കൊണ്ടുവന്ന കൂടകൾ എടുത്തു വണ്ടിയിൽ വെക്കുന്ന ജോയിയെ നോക്കി
ജോയ് കർണനെയും കുവയെയും കൊണ്ടുവരാമോ...
അവരെ മേയാൻ വിട്ടു...
മ്മ്...
മുറ്റത്തേക്കിറങ്ങി വീസിലടിച്ചതും പുറകിൽ നിന്നും കർണ്ണന്റെ ചിന്നപ്പ് കേട്ടു ചായ്പ്പിൽ ചെന്ന് രണ്ട് കൈയിലും സാധനങ്ങളുമായി പുറത്തേക്കിറങ്ങി കുളമ്പടി ശബ്ദങ്ങൾ അടുത്തുവന്നു
കുതിച്ചു വരുന്ന കർണനെയും കുവയെയും കണ്ട് നൂറ അവരെ തന്നെ നോക്കിനിന്നു
മജ്നൂ...
നിന്റെ കുവ...
മുറ്റത്തു വന്നു നിന്ന കുവക്ക് അരികിൽ ഭയമേതുമില്ലാതെ അവളെ തടവികൊണ്ട് നിൽക്കുന്ന അവൾക്കരികിൽ ശാന്തയായി നിൽക്കുന്ന കുവയെ കണ്ട് ജോയി അത്ഭുതതോടെ അവളെയും കുവയെയും നോക്കെ കുവയെ സെറ്റാക്കി നൂറയെ നോക്കി
ഒറ്റക്ക് പേടിയുണ്ടോ നൂറാ...
(അവളെ തടവി എന്നെ നോക്കി) ഇല്ല...
ഇങ്ങ് വാ...
കൈ ഇവിടെ പിടിക്കണം ഇവിടെ വലം കാല് വെച്ചു കയറിയ ശേഷം ഇവിടെ ഇടം കാല് ചവിട്ടി കയ്യിലും കാലിലും ഒരുമിച്ച് ബലം കൊടുത്തു പോങ്ങി കാല് അപ്പുറത്തിട്ടിരിക്കാം
ഒരുവട്ടം പറഞ്ഞുകൊടുക്കുമ്പോയേക്കും അവൾ സിമ്പിളായി അത് ചെയ്തു
അവൾക്കു പുറകിൽ കയറിയിരുന്നു കടിഞ്ഞാൺ എടുത്തു കൈയിൽ കൊടുത്തു
കടിഞ്ഞാൺ കൈയിൽ പിടിക്കണം ഏത് വശത്തേകാണോ പോവേണ്ടത് ആ വശത്തേക്ക് കടിഞ്ഞാൺ പിടിക്കണം ഇങ്ങനെ പിടിച്ചാൽ നിൽക്കും മുറ്റത്ത് കൂടെ ഒരു റൗണ്ട് നടന്നു
ചെല്ല് കുളിക്കാനും മാറാനുമുള്ളതെടുത്തു വാ... നമുക്ക് പോയി നീന്തി കുളിച്ചുവരാം...
അവൾ അകത്തേക്ക് പോയതും കർണനെ സെറ്റ് ചെയ്തു അകത്ത് ചെന്ന് തോർത്തും മുണ്ടും ഷഡിയും ഷോർട്സും വാളുമെടുത്തു കർണന്റെ മേൽ വെച്ചു
അകത്തുനിന്നും വന്ന നൂറ ചിരിയോടെ എന്നെ നോക്കി
💬 Comments
View all comments