0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

അരികിലേക്ക് വന്നുകൊണ്ട് അവളുടെ കൈയിലെ വസ്ത്രങ്ങൾ കുവയുടെ പുറത്തേക്ക് വെച്ച് ഇടം കാലുയർത്തിചവിട്ടി അവളെക്കാൾ ഉയരമുള്ള കുവയുടെ പുറത്തേക്ക് കയറി

അവൾ വലം കാല് ചവിട്ടാതെ കയറാൻ പഠിച്ചു എന്നറിഞ്ഞതിനാൽ വലം കാല് ചവിട്ടാനായി തുകൾ പട്ടക്ക് ഒപ്പം നീളം കൂട്ടുവനായി ഇട്ടത് എടുത്തു കോലയിൽ വെച്ച് അവളെ നോക്കി ചിരിയോടെ ചെന്ന് കർണന്റെ മേൽ കയറി

കർണനെ തെളിച്ചതിനൊപ്പം നൂറയും കുവയും വന്നു

നൂറാ...

മ്മ്...

പേടിയുണ്ടോ...

ഇല്ല... ഇവളെ എനിക്ക് നല്ല പരിജയം പോലെ...

മ്മ്... ഏന്റെ അറിവിൽ അവളുടെ ദേഹത്ത്കയറുന്ന രണ്ടാമത്തെ ആളാണ് നീ... അവൾ ആരെയും അടുപ്പിക്കില്ല...

ഇവള് പാവമല്ലേ...

മ്മ്...നല്ല പാവം രണ്ടും കുവലയൻ ഇനത്തിൽ പെട്ട പട കുതിരകളാ... സാധാരണ കുതിരക്കളെക്കാൾ കരുത്തും ഉയരവും ഉണ്ടാവും... പ്രശ്നമെന്തെന്നാൽ അടക്കിനിർത്താൻ എല്ലാർക്കും കഴിയില്ല... എന്തിന് ഇത്രയും കാലം ഭക്ഷണം കൊടുത്ത ജോയ്ക്ക് പോലും ഇവരുടെ മേലേ കയറാനോ ഇവരെ അടക്കാനോ കഴിയില്ല... സാധാരണ കുതിരകളെ കടിഞ്ഞാൺ പിടിച്ച് നിയന്ത്രിക്കാം പക്ഷേ ഇവരെ പറ്റില്ല കടിഞ്ഞാൺ വലിച്ചു പൊട്ടിക്കാനും ഇവർ മടിക്കില്ല... ഒറ്റ തൊഴികൊണ്ട് ഒരു വന്യ മൃഗത്തെ പോലും കൊല്ലാൻ കഴിയുമിവർക്ക്... ഇവർ പൂർണ വേകം കൈവരിച്ചാൽ ഒരു ജീവികൾക്കും ഇവർക്കൊപ്പം ഓടിയെത്താൻ കഴിയില്ലെന്ന് മാത്രമല്ല ഇവയ്ക്ക് വിശബാധ ഏൽക്കുകയോ രോകങ്ങൾ പിടിപെടുകയോ ചെയ്തതായി അറിയില്ല... ഇവർ ഒറ്റ ഇണയെ മാത്രം തിരഞ്ഞെടുക്കുന്നവരാണ്... (പറച്ചിലൊന്നു നിർത്തി ചിരിയോടെ) എന്താ നൂറാ... ഇങ്ങനെ നോക്കുന്നേ...

ഒന്നുമില്ല മജ്നൂ... ഞാൻ നിനെ കണ്ടുകൊണ്ട് നിന്റെ സംസാരം കേൾക്കുകയായിരുന്നു...

മ്മ്...

കർണനെ കുവക്കരികിലേക്ക് അടുപ്പിച്ചു

💬 Comments

View all comments