Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
ഉണ്ട്...
ഇടറിയ ശബ്ദത്തോടെ പറയുന്ന ഏന്റെ കണ്ണ് നിറഞ്ഞു തുളുമ്പി കണ്ണുനീർ ധാരയായി അവളുടെ തോളിലേക്ക് വീണു
സ്വയം കണ്ണീരു തുടച്ചു കൊണ്ടവൾ എന്നിൽ നിന്നുമടർന്നു മാറി ഏന്റെ കണ്ണീര് തുടച്ചു കൊണ്ടെന്നെ നോക്കി
കരയല്ലിക്കാ... എനികൊന്നൂല്ല...
അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു ചേർത്തു പിടിച്ചു
ഇക്കാ...
മ്മ്...
അവന്മാര് മൂന്നു ദിവസം കൊണ്ട് നാട്ടിലെത്തും...
മ്മ്...
ഇനിയും കാത്തിരിക്കാൻ വയ്യ... കൊല്ലാതെ കൊല്ലണം എല്ലാത്തിനെയും... അവര് കരയുന്നത് എനിക്ക് കേൾക്കണം... ഒരുത്തനും ഇനി സന്തോഷമായിരിക്കരുത്...
ഉറച്ച ശബ്ദത്തിൽ പറയുന്ന അവളെ ഇറുക്കെ ചേർത്തുപിടിച്ചുകൊണ്ട്
മ്മ്... കരയിക്കാം...
വേറെ ആരും വേണ്ട നമ്മൾ... നമ്മൾ രണ്ടാളും മാത്രം മതി...
നമ്മൾ മതി...
ലോക്കറിലുള്ളത് കൂടെ അവർ വരും മുൻപ് എടുക്കണം...
എടുക്കാം...
ഒരു രൂപക്ക് നമ്മുടെ മുന്നിൽ കൈനീട്ടി നിൽക്കണമെല്ലാം...
ചെയ്യാം...
വിട്ടുമാറി കൊണ്ടവൾ ഏന്റെ കണ്ണിലേക്കു നോക്കി
ചെല്ല് ചെന്ന് റെഡിയാവ് പോവാം...
മ്മ്...
എണീറ്റു തിരിഞ്ഞതും വാതിൽക്കൽ നിൽക്കുന്ന ഫാത്തിമയെ കണ്ടെങ്കിലും അതൊന്നും അപ്പോൾ എന്നെ ബാധിക്കുന്ന പ്രശ്നമേ അല്ലായിരുന്നു
എന്ത് കാണാൻ നിൽക്കുവാ... പോയി പെട്ടന്ന് റെഡിയാവ്... ഡ്രസ്സെന്തേലും വേണമെങ്കിലെടുത്തോ... ഇപ്പൊ... ഇപ്പൊ ഇറങ്ങണം...
അഫിയുടെ അലർച്ച കേട്ട് ഭയത്തോടെ അവരവിടെനിന്നും പോയി
ബാത്റൂമിലേക്ക് കയറിയ കൈയിൽ തൂങ്ങികിടക്കുന്ന അവളുടെ കൈയിൽ നിന്നും പിടിച്ചെടുത്ത അവൾ പിച്ചി പറിച്ച തലമുടിയിലേക്ക് നോക്കെ ഏന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അവളുടെ ഭ്രാന്തിയെ പോലുള്ള ഭാവം ഓർക്കേ ശരീരവും മനസും തളരുന്നു
വാശിയോടെ കണ്ണുകൾ തുടച്ചു. തളരരുത് തളർന്നാൽ ഏന്റെ പെണ്ണ് അവൾ മുഴു ഭ്രാന്തിയായി മാറും... എനിക്കൊന്നുമില്ല
💬 Comments
View all comments