0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

പി എ മരിയയോടൊപ്പം ഡ്രെസ്സുകളുമായി നാല് സ്ത്രീകൾ അങ്ങോട്ട് വന്നു

ഷർട്ടിന്റെ ബട്ടൺ അഴിച്ചു ഊരിയെടുത്ത ഷർട്ട് മെരിയ കൈയിലേക്ക് വാങ്ങി അവർ കൊണ്ടുവന്ന വെള്ള ഷർട്ട് ഇട്ട് പാന്റ് പിടിച്ചിരിക്കുന്നവൾക്ക് നേരെ കൈ നീട്ടി അവൾ കൈയിലെ നേവി ബ്ലൂ പാന്റ് കൈയിലേക്ക് തന്നു പാന്റ് വലിച്ചു കയറ്റി ഷർട്ട് ഇൻ ചെയ്തു പാന്റിട്ടു പുറകിലേക്ക് നീട്ടിയ കൈയിൽ ബേസ് കോട്ട് ഇട്ടുതന്നവൾ മുന്നിൽ വന്നു ബട്ടനിട്ട് ഷർട്ടിന്റെ കൈയിലെ ബട്ടനും ഇട്ടു വീണ്ടും പുറകിലേക്ക് കൈ നീട്ടിയതും കോട്ട് കൈയിലേക്ക് ഇട്ടുതന്നു ഷർട്ട് കൈയിൽ തന്നവൾ സോക്സും ഷൂവും എടുത്ത് അങ്ങോട്ട് വന്നു ചെയറിലേക്കിരുന്നതും അവൾ സോക്സുകൾ ഇട്ടു ബ്രൗൺ നിറത്തിലുള്ള എക്സി ഷൂ കൂടെ ഇട്ടു

മരിയയെ നോക്കിയതും മരിയ അവരോട് പോവാൻ പറഞ്ഞു എല്ലാരും പുറത്തേക്കിറങ്ങി ഡോർ ക്ലോസ് ആയി പേഴ്സിൽ നിന്നും റിയയുടെ വിസിറ്റിങ് കാർഡ് മരിയയുടെ കൈയിൽ കൊടുത്തു

ആദീ...

അവരുടെ ഹെഡ് എത്തിയിട്ടുണ്ട്... വെയ്റ്റിംഗ് ഏരിയയിൽ ഉണ്ട്

കോൺഫ്രൻസ് ഹാളിൽ... മരിയ...

വിളിക്കാം...

മരിയ ഫോൺ എടുത്തു കാൾ ചെയ്തു ഓഫീസ് ഡോർ തുറന്നു കോൺഫ്രൻസ് ഹാളിലേക്ക് കയറി അറ്റതായി ഇട്ടിരിക്കുന്ന ഏഴു ചെയറുകളിൽ നടുവിലുള്ള ചെയറിൽ കയറിയിരുന്നു ആദി തൊട്ടരികിലുള്ള സീറ്റിൽ ഇരുന്നു മരിയ സൈഡിലുള്ള ആദ്യത്തെ ചെയറിൽ ഇരുന്നു ഡോർ നോക്ക് ചെയ്തനുവാദം ചോദിച്ചുകൊണ്ടൊരാൾ അകത്തേക്ക് കയറിവന്നു

ഗുഡ് ആഫ്റ്റർ നൂൺ...

ഗുഡ് ആഫ്റ്റർ നൂൻ... ടെക് യുവർ സീറ്റ്...

അയാൾ സീറ്റിലേക്കിരുന്നു

സർ, വിളിപ്പിച്ചത്...

ഒരു ജോലി വേണം...

സാർ...

മിസ്സ്‌ റിയ...

💬 Comments

View all comments