Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
കാര്യം പറയുന്നതിനൊപ്പം എനിക്കിവിടെ ഫ്രീഡവും ചോദിക്കുമ്പോ ലീവും കിട്ടുന്നുണ്ടെന്ന് പറഞ്ഞതിന് അതും സമ്മതിച്ചു ഓഫർ ലെറ്റർ സൈങ് ചെയ്ത് മെയിൽ ചെയ്താൽ രണ്ട് മണിക്കൂറിൽ തന്നെ അപോയിന്റ് മെന്റ് ലെറ്റർ എത്തിക്കാം എന്നാ പറഞ്ഞേ...
മ്മ്... ലോക്കറിലുള്ളത് ഇപ്പൊത്തന്നെ എടുക്കണം... ഞാനിപ്പോ വരും അവരെയും വിളിച്ചുവരാൻ പറ...
മ്മ്...
ബാങ്കിൽ ചെന്ന് ലോക്കറിൽ ഉള്ള ക്യാഷ് മുഴുവൻ എടുത്തു ബാഗുകളിലാക്കി
റിയ : ലോക്കർ ക്ലോസ് ചെയ്യണ്ടേ...
ഇപ്പൊ ചെയ്യണ്ട അതവിടെ നിൽക്കട്ടെ... പിന്നെ നോക്കാം...
ലെച്ചു : ഇത്രയും പൈസ എന്ത് ചെയ്യും എവിടെക്കൊണ്ട് വെക്കും...
ഞാൻ സുഹൈലിനെ വിളിച്ചിട്ടുണ്ട് ഇതവൻ കൊണ്ടുപോയി ഡോളറിലേക്ക് മാറ്റും പിന്നെ ഹോസ്പിറ്റലിന്റെ സ്ഥലം വാങ്ങുമ്പോയേക്കും ഇന്ത്യൻ മണിയിലേക്ക് മാറ്റിയാൽ മതി...
അഫി : അതാ നല്ലത്... സീരിയൽ നമ്പർ വെച്ച് ഇത് നമ്മുടെ കയ്യിൽനിന്നുപൊക്കിയാൽ എല്ലാ പ്ലാനും പൊളിയും... മാത്രമല്ല ഡോളറിൽ ആവുമ്പോ കാശ് കൂടുകയല്ലാതെ കുറയില്ല...
റിയ : അതേ... അതാ നല്ലത്...
അവിടുന്നിറങ്ങി വഴിയിൽ സുഹൈലിനരികിൽ ചെന്നു സുഹൈൽ റിയയെ നോക്കി
സുഹൈൽ : പ്രമോഷൻ കിട്ടീട്ട് ചിലവൊന്നും തരാതെ ഒതുക്കാൻ നോക്കുവാ അല്ലേ റിയേച്ചീ...
റിയ : എന്താ വേണ്ടേ പറഞ്ഞോ...
സുഹൈൽ : ഒരു പാർട്ടി വെക്ക്...
റിയ : വെക്കാടാ... ഇവരിപ്പോ വൈകീട്ട് എവിടെയോ പോകുവാ മാറ്റന്നാളെ വരൂ അത് കഴിഞ്ഞ് നമുക്ക് വീട്ടിൽ പാർട്ടിവെക്കാം...
സുഹൈൽ : മതി... ഏതോ ബിഹാറി ടീമിനെ എൻകൗണ്ടർ ചെയ്ത് ഐ പി എസ്സും ടീമും രാവിലെ മുതൽ ന്യൂസിൽ നിറഞ്ഞു നിൽപ്പാണല്ലോ... ഐ
💬 Comments
View all comments