Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
പി എസ്സിനോടും പറഞ്ഞേക്ക് ചിലവ് വേണമെന്ന്...
റിയ : ഞങ്ങള് രണ്ടാളും കൂടെ തന്നോളം...
സുഹൈൽ : അത് വേണ്ട രണ്ടാളും കൂടെ എന്നും പറഞ്ഞു പിശുക്കാമെന്നു കരുതണ്ട... രണ്ടാളും വേറെ വേറെ തന്നെ തരേണ്ടിവരും...
റിയ : ശെരി... ശെരി... ഇപ്പൊ ചേച്ചീന്റെ കുട്ടി ഇതും കൊണ്ട് സേഫായി പോവാൻ നോക്ക്...
ചിരിയോടെ അവൾ അത് പറഞ്ഞതും അവൻ ചിരിയോടെ എല്ലാരോടും പറഞ്ഞു വണ്ടിയെടുത്തു പോയി
റിയ : ഇച്ചായാ ചെക്കനൊറ്റക്ക് ഇത്രേം പൈസേം കൊണ്ട്... ആരെയെങ്കിലും കൂടെ കൂട്ടായിരുന്നില്ലേ...
ഏന്റെ പെണ്ണേ... പേടിക്കൊന്നും വേണ്ട അവനിതിലും വലുതൊക്കെ കൊണ്ടുപോവുന്നതാ...
അവിടുന്നിറങ്ങി വീട്ടിലേക്ക് തിരികെ ഇത്തയെ കാണണം കുറച്ച് സമയം ആ മടിയിൽ കിടക്കണം എന്ന ചിന്ത മാത്രമായിരുന്നു
ഉപ്പ കോലയിൽ സജിയേട്ടനോട് കത്തിവെച്ചിരിപ്പുണ്ട് വണ്ടിയിൽ നിന്നിറങ്ങിയ എന്നെ നോക്കി
ഉപ്പ : നീ എവിടായിരുന്നെടാ... അവരൊക്കെ കാലത്ത് വന്നിട്ട് നീ ഇവിടില്ല...
കുറച്ച് പണിയുണ്ടായിരുന്നു... അവരെന്നിട്ടെവിടെ...
ഉപ്പ : അവരെല്ലാം വീടും കൃഷിയും കാണാൻ ഇറങ്ങി...
മ്മ്...
അടുക്കളയിലേക്ക് ചെന്നു അടുക്കള പുറത്തു തകൃതിയായി സദ്യവട്ടം അവസാന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്...
സദ്യയൊക്കെ ആണല്ലേ... വലിയ പരിപാടിയാണെന്നു തോന്നുന്നു...
ശബ്ദം കേട്ട് ഉമ്മയും ഫൗസിയും അയിഷാത്തയും സൗമിനിയേച്ചിയും ഒരുമിച്ച് തിരിഞ്ഞുനോക്കി
ഉമ്മ : അവര് വന്നതല്ലേ... അവർക്ക് നമ്മളെ ഭക്ഷണം ഇഷ്ട്ടാന്ന് നീ പറഞ്ഞോണ്ട് സദ്യ ഉണ്ടാക്കാന്ന് വെച്ച്...
എന്നിട്ട് കഴിഞ്ഞോ...
സൗമിനിയേച്ചി : ഇപ്പൊ കഴിയും...
ശെരി ഞാനവരെ ചെന്ന് നോക്കട്ടെ...
പറമ്പിലേക്ക് ചെല്ലേ എല്ലാരും കൃഷിയൊക്കെ ചുറ്റി കാണുന്ന തിരക്കിലാണ് എന്നെ കണ്ടതും
💬 Comments
View all comments