0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

നൂറയുടെ മുഖം വിടർന്നു

അസ്സലാമുഅലൈക്കും...

വ അലൈകും അസ്സലാം... സുഖമല്ലേ...

ബാബ എന്നെ പിടിച്ചു മൂക്കിൽ മൂക്ക് മുട്ടിച്ചു

ദൈവത്തിന് സ്തുദി... സുഖം.. നിങ്ങൾക്ക് സുഖമല്ലേ...

സുഖം...

കൃഷികൾ നല്ല ഭംഗിയുണ്ട്...

വാ ഞാൻ വേറൊരു കാര്യം കാണിക്കാം...

അവരെ കൂട്ടി കുളക്കരയിലൂടെ നടന്നു പാമ്പിന്റെ കൂടിനടുത്തെത്തി ഞങ്ങളുടെ സംസാരം കേട്ട് പാമ്പ് പുറത്തേക്ക് വന്നതും എല്ലാരും പേടിച്ച് ഓടാൻ പോയി

നിക്ക് പേടിക്കണ്ട അവളൊന്നും ചെയ്യില്ല...

കൈ നീട്ടിവെച്ചു കൊടുത്ത കൈയിലേക്ക് ഇഴഞ്ഞു കയറുന്ന അവളെ കണ്ടവർ അത്ഭുതതോടെ നോക്കി അവൾ നൂറയെ തന്നെ നോക്കി നിൽക്കെ ഞാൻ നൂറയെ നോക്കി

തൊടണോ...

നൂറ : വേണ്ട...

കൈ നീട്ട്...

നൂറ അവൾക്കുനേരെ കൈ നീട്ടിയതും അവൾ നൂറയുടെ കൈയിലേക്ക് ഇഴഞ്ഞു കയറി ആദ്യത്തെ പകപ്പ് മാറിയതും നൂറ സന്തോഷത്തോടെ അവളുടെ കൂടെ നിൽക്കെ ഫോൺ നീട്ടി ഫോട്ടോ എടുത്തുകൊടുക്കാൻ പറഞ്ഞതിന് ഫോണിൽ ഫോട്ടോസും വീഡിയോസും എടുത്തു കൊടുത്തു

ആർക്കേലും തൊടണമെങ്കിൽ തൊട്ടോ ഒന്നും ചെയ്യില്ല...

നൂറയുടെ മേലേ കയറിയിട്ടും ഒന്നും ചെയ്യാതിരിക്കുന്ന അവളെ കണ്ട ധൈര്യത്തിൽ എല്ലാരും അവളെ തൊട്ടുനോക്കി ഫോട്ടോയൊക്കെ എടുത്തു അവളെ ഇറക്കിവിട്ട് തിരിഞ്ഞു

വീടിന്റെ പണി കഴിഞ്ഞാൽ ഈ കുളത്തിൽ മീൻ വളർത്താമെന്നു കരുതുകയാ...

ഓരോന്ന് കാണിച്ചുകൊടുത്തു നടക്കെ പേരക്ക കണ്ട ചാന്ധിനി പറിച്ചുകൊടുക്കാൻ പറഞ്ഞതിനാൽ പേരക്ക പറിച്ചു എല്ലാർക്കും കൊടുത്തു എല്ലാരും ഓരോന്നുടുത്തു ബാക്കിയുണ്ടായിരുന്നത് തേൻമൊഴി ആവളുടെ ശ്വാളിൽ ഇട്ടു കൈയിൽ പിടിച്ചു മുഴലുകളെയും താറാവിനെയും കോഴിയെയും ആടുകളെയും കൃഷികളും എല്ലാം കാണിച്ചു പുഴക്കരയിൽ എത്തി ബാബയും മാമയും

💬 Comments

View all comments