Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
ഞാൻ ലാപ്പും എടുത്തിരുന്നു ഒരുപാട് ദിവസത്തെ കണക്കുകൾ നോക്കാനുണ്ട് കണക്ക് നോക്കികൊണ്ടിരിക്കെ അഫി ഡ്രസ്സ് പാക്ക് ചെയ്യുന്നുണ്ട് ഉമ്മ അടുത്തേക്ക് വന്നു ഏന്റെ തലയിൽ തലോടി നിൽക്കുന്നത് കണ്ടപ്പോഴേ എന്തോ ചോദിക്കാനുണ്ടെന്നു തോന്നി ഉമ്മാനെ പിടിച്ചു അടുത്തിരുത്തി
എന്താ സുലുകുട്ടീ ഒരു ടെൻഷൻ...
മ്ഹും...
പറ എന്തായാലും നമുക്ക് പരിഹരിക്കാന്നെ...
വാർത്തയിൽ പ്രിയ ഏതോ ഹിന്ദികാരെ കൊന്നെന്നൊക്കെ പറയുന്നു... അവര് വലിയ കള്ളന്മാരാ... കുറേ ആൾക്കാരെ കൊന്നിട്ടുണ്ട് എന്നൊക്കെ പറയുന്നു...
മ്മ്... അതാണോ ഈ ടെൻഷൻ... അതവളെ ജോലിടെ ഭാഗമല്ലേ...
എന്നാലും... ഇനി അവരെ ആള്ക്കാര് അവളെ എന്തേലും ചെയ്താലോ...
ലാപ്പ് മടിയിൽനിന്ന് ഇറക്കിവെച്ച് ഉമ്മാന്റെ കൈ പിടിച്ചു
ഏന്റെ സുലുക്കുട്ടീ... അതൊന്നും പേടിക്കണ്ട അവളൊരു പോലീസുകാരിയല്ലേ... നമ്മുടെ നാടിനു ആപത്തുണ്ടാവുന്ന എന്തേലും വരുമ്പോ തടയേണ്ടത് അവളെ കടമയല്ലേ...
എന്നാലും... അവളൊറ്റക്കല്ലേ താമസം ആരെങ്കിലും എന്തെങ്കിലും ചെയ്താലോ...
ഒന്നും ചെയ്യില്ലെന്റെ സുലുകുട്ടീ... വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനടിക്കേണ്ട...
നീ അവളോട് ഇവിടെ വന്ന് നിൽക്കാൻ പറ... ജോലിക്ക് ഇവിടുന്ന് പോയാൽ പോരേ... ഇത്തിരി നേരത്തെ ഇറങ്ങണമെന്നല്ലേ ഉള്ളൂ... ഇവിടവുമ്പോ എല്ലാരുമില്ലേ...
വേണോ...
മ്മ്...
(കവിളുകൾ പിടിച്ചു വലിച്ചുകൊണ്ട്) അവളെന്തായാലും ഇപ്പൊ വരും ഏന്റെ ചുലുകുട്ടിതനെ പറഞ്ഞേക്ക്...
അത് ഞാനെങ്ങനെ...
അവളെ ഉമ്മയല്ലേ അപ്പൊ ഇങ്ങക്ക് പറയാലോ...
മ്മ്... നിങ്ങളിപ്പോ എവിടെയാ പോവുന്നെ...
കൊടകിൽ ഒരു കാപ്പിതോട്ടം വാങ്ങിയില്ലേ അവിടെ കാട് വെട്ടാൻ പണിക്കാരുണ്ട് പിന്നെ കുളം കുഴിക്കുന്നുണ്ട് വീട് പെയിന്റടിക്കുന്നുണ്ട് എല്ലാം ഒന്ന് ചെന്നുനോക്കണ്ടേ...
മ്മ്... ശ്രെധിച്ചു പോണേ...
എന്താ... ഏന്റെ ചുലു കുട്ടീടെ മുഖത്തൊരു വാട്ടം...
💬 Comments
View all comments