0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

മ്ഹും...

പറയെന്നേ...

കുറച്ചീസമായി എന്തോ പേടി പോലെ...

എന്റുമ്മാ... വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനായി ഇല്ലാത്ത അസുഖങ്ങളൊന്നും ഉണ്ടാക്കണ്ട ച്ചിൽ ച്ചിൽന്ന് നല്ല ചാടി ചാടി നിക്ക്... അവിടുത്തെ പണിയൊക്കെ കഴിഞ്ഞാൽ കെട്ടിയോനും കെട്ട്യോളും കൂടെപോയി നമ്മളെ എസ്റ്റേറ്റൊക്കെ കണ്ടിട്ടൊക്കെ വാ...

പുറത്ത് വണ്ടി വന്ന് നിൽക്കുന്ന ശബ്ദവും ഉപ്പ സംസാരിക്കുന്ന ശബ്ദവും പ്രിയയുടെ മറുപടിയും കേട്ട്

ഇങ്ങളെ കൊലയാളി മരുമോളതവന്നിക്ക...

പോടാ... ആരാ പറഞ്ഞേ മരുമോളാന്ന്... അവളെന്റെ മോള് തന്നെയാ...

അഫി : അപ്പൊ ഞാനൊ...

ഉമ്മ : നീയും... മുത്തും റിയയും ലക്ഷ്മിയും പ്രിയയും എല്ലം ഏന്റെ മക്കള് തന്നെയാ...

അഫി : എന്നാലും ആരെയാ കൂടുതലിഷ്ടം...

ഉമ്മ : എനിക്ക് ഏന്റെ ഏഴു പെൺ മക്കളെയും ഒരുപോലെ ഇഷ്ടമാ... ആരോടും കുറവുമില്ല ആരോടും കൂടുതലുമില്ല...

അഫി : അപ്പൊ ഇക്കാനെയോ...

(ഉമ്മ ഏന്റെ തലയിലൊന്നു തലോടി) ഇവനെന്റെ മോനല്ലേ...

ഉമ്മ പുറത്തേക്ക് പോയ പിറകെ ഞാൻ വീണ്ടും ലാപ്പുമെടുത്തിരുന്നതും അഫി വന്ന് തോളിൽ കൈവെച്ചിരുന്നു

ഇക്കാ...

മ്മ്...

എന്നാലും ഞങ്ങളെ അഞ്ചുപേരെ പ്രേമിക്കുന്ന കാര്യം പറഞ്ഞപ്പോ ആരുമെന്താ ഒരെതിരും പറയാതെ സമ്മതിച്ചത്...

അവർക്കൊക്കെ നേരത്തെ അറിയായിരുന്നു...

എന്ത്‌...

ഞാൻ അഞ്ച് കല്യാണം കഴിക്കുമെന്ന്...

പോ അവിടുന്ന്... ഞാൻ കാര്യമായി ചോദിച്ചതാ...

ഞാനും കാര്യമായി പറഞ്ഞതാ... ഞാൻ അഞ്ചു കല്യാണം കഴിക്കും എന്ന് അവർക്ക് നേരത്തെ അറിയായിരുന്നു... സംശയമുണ്ടെങ്കിൽ നീ ഈ വീട്ടിലെ ആരോട് വേണെങ്കിലും ചോദിച്ചുനോക്ക്... ഞാനവർ പലപ്പോഴായി പറയുന്നത് കേട്ടതാ... പിന്നെ ഞാൻ നിങ്ങളെ ഇഷ്ടമാണെന്നു പറഞ്ഞപ്പോ ഇത്ത പറയുകേം ചെയ്തു...

💬 Comments

View all comments