0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

പൈസയിലെ പൗഡർ ഫോണിന്റെ ഡിസ്പ്ലേയിലേക്ക് തട്ടി എ ടി എം കാർഡ് വെച്ചു നാല് വരകളാക്കി മാറ്റി ഫോൺ ഹാൻഡ് റെസ്റ്റിൽ വെച്ച് പൈസ ചുരുട്ടി ഒലിച്ചിറങ്ങിയ കണ്ണുനീര് പുറംകൈകൊണ്ട് തുടച്ചുമാറ്റി ചുരുട്ടിവെച്ച പൈസ മൂക്കിലേക്ക് ചേർത്തുവെച്ചു ഓരോ വരകളായി മൂക്കിലേക്ക് വലിച്ചു കയറ്റി

എല്ലാം മാറ്റിവെച്ചു വണ്ടിയെടുത്തു അവളുടെ വെളുത്ത മുഖം അല്പം ക്കൂടെ തുടുത്തു ഉറക്ക ക്ഷീണം മാറിയ അവൾ അതിവേകം വണ്ടി മുന്നോട്ട് പായിച്ചു

പുലർകാല സൂര്യരശ്മികളാൽ സ്വർണവർണമണിഞ്ഞു നിൽക്കുന്ന ഗോതമ്പു പാടങ്ങൾക്കിടയിലെ മൺ റോഡിലൂടെ പൊടി പറത്തി ഓഫ്‌റോഡർ പജിറോ മുന്നിൽ കാണുന്ന സാമാന്യം വലിയ വീടിനെ ലക്ഷ്യമാക്കി അതിവേകം മുന്നോട്ട് കുതിച്ചു മുറ്റത്ത് നിരന്നുനിൽക്കുന്ന ജീപ്പുകൾക്കും ബെൻസിനും ഇടയിൽ ചെന്നു നിന്ന വണ്ടിയിൽ നിന്നും രണ്ട് പിസ്റ്റലുകൾ എടുത്തു ഒന്ന് അരയിൽ തിരുകി കൈയിലെ പിസ്റ്റൾ ലോക്ക് റിലീസ് ചെയ്തുകൊണ്ടവൾ വണ്ടിയിൽ നിന്നും ചാടിയിറങ്ങി കോപത്താൽ ചുവന്ന മുഖവുമായി മുന്നോട്ട് നടക്കെ വാഹനത്തിന്റെ ശബ്ദം കേട്ട് ഓടി പുറത്തേക്കിറങ്ങിയ സ്ത്രീക്കും വൃദ്ധനും കുട്ടികൾക്കും വൃദ്ധൻ ഉറക്കെ വിളിച്ചു

ഹർപ്രീത്... മോളേ...

കുട്ടികൾ ഓടി അവൾക്കരികിലേക്കടുത്തു

പുറത്തേക്ക് വന്ന മല്ലന്മാരായ യുവാക്കളെ കാണെ അവളുടെ കണ്ണിൽ കോപമിരച്ചുകയറി അടുത്തനിമിഷം അവളുടെ കൈയിലെ പിസ്റ്റൾ ശബ്ദിച്ചു മുന്നിൽ നിന്നവന്റെ നെറ്റി തുളച്ചു വെടിയുണ്ട കടന്നുപോയി നിർത്താതെ വീണ്ടും ശബ്ദിച്ച പിസ്റ്റൾ മറ്റൊരുവന്റെ തലയോട്ടി കൂടെ തകർത്തു അവർക്കു ചിന്തിക്കാൻ സമയം ലഭിക്കുന്നതിനു മുൻപേ ഒന്നിന് പിറകെ ഒന്നായി നാലുപേർ കൂടെ നിലം പതിച്ചു

ബാക്കിയുള്ളവർ ഓടി വണ്ടികൾക്ക് പിറകിലായി പതുങ്ങി മുന്നിലേക്ക് വന്ന

💬 Comments

View all comments