Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
ഒരുവന് നേരെ വെടിയുതിർത്തതും പിറകിൽ നിന്നുവന്നവൻന്റെ ഭലിഷ്ഠമായ കൈക്കുള്ളിൽ അവളുടെ പിസ്റ്റൾ പിടിച്ച വലം കൈ ഒതുങ്ങി മുകളിലേക്ക് ഉയർത്തിപിടിച്ച വലം കൈയിലെ പിസ്റ്റൾ ആകാശം നോക്കി ഒരുവട്ടം കൂടെ ശബ്ദിച്ചു അവളുടെ ഇടം കൈ അരയിലേക്ക് നീങ്ങും
മുൻപ് അവന്റെ ഇടം കൈ അവളുടെ പുറകിൽ തിരുകിവെച്ച പിസ്റ്റളിനെ കൈക്കലക്കി ഓടി അടുത്ത ആളുകൾ അവളുടെ വലം കൈയിലെ പിസ്റ്റളിനെ കൂടെ പിടിച്ചെടുത്തു വന്നവരിൽ ഒരുവൻ തന്റെ ബലിഷ്ഠമായ കയ്യാൽ അവളുടെ മുഖത്തടിച്ചു നിലത്തേക്ക് വീണ അവളുടെ മുടിക്ക് കുത്തിപിടിച്ചെഴുനേൽപ്പിച്ച അവന്റെ മുഖത്തേക്ക് നോക്കി
അവൾക്കരികിലേക്ക് ഓടിയടുക്കാൻ പോയ അച്ഛനെയും അമ്മയെയും കുട്ടികളെയും അവർ പിടിച്ചുവെച്ചു
എന്നെ കൊന്നാലും ഒരുത്തനും രക്ഷപെടാൻ പോകുന്നില്ല ജീവൻ വേണമെങ്കിൽ ഓടി ഒളിച്ചോ... എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവൻ നിങ്ങളെ ജീവനോടെ കത്തിക്കും...
അവന്റെ കൈ വീണ്ടും അവളുടെ കവിളിൽ പതിഞ്ഞു അവളുടെ വായിൽ രക്തത്തിന്റെ രുചിയറിഞ്ഞു
അവനരികിൽ നിൽക്കുന്നവരെ നോക്കി
എനെ കൊന്നോ എന്നാലും നിനക്ക് കാശുണ്ടാക്കാൻ ഇവന്റെ വെപ്പാട്ടിയാവാൻ എന്നെ കിട്ടില്ല... നീയൊക്കെ അനുഭവിക്കും... ഷെബിൻ അഹമ്മദ്... ഓർത്തുവെച്ചോ ആ പേര്... നിന്നെയൊന്നും പോലെ കൂടെ ഉള്ള ആളുകളെ തണ്ടല്ലിന്റെ ഭലത്തിൽ ആണത്തം കാണിക്കുന്നവനല്ല... അവന്റെ കൂടെ ഉള്ളവരുടെ ഭലം അവനാണ്... ഹർപ്രീത് സിംഗിന്റെ ഭർത്താവ് ഷെബിൻ അഹമദ്... അവൻ വരും നിങ്ങളെ എല്ലാത്തിനെയും അവൻ കൊല്ലും...
അവൾ വായിലെ രക്തമടക്കം മുന്നിലുള്ളവന്റെ മുഖത്തേക്ക് തുപ്പി മുഖം തുടച്ച വലം കയ്യാൽ അവൻ അവളുടെ കവിളിൽ ആഞ്ഞടിച്ചു അവൾ നിലത്തേക്ക് വീണതും അവനവളുടെ മുടിയിൽ കുത്തിപിടിച്ചു വലിച്ചു പൊക്കി
💬 Comments
View all comments