Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
വായിലേക്ക് നീട്ടി
ആദ്യം നീ കഴിക്ക് മജ്നൂ... എനിക്ക് നീ കഴിച്ചതിന്റെ ബാക്കി മതി...
അവളെ ചേർത്തുപിടിച്ചവളുടെ വായിലേക്ക് വെച്ചു അവളുടെ ചുണ്ടിനു വശത്തുകൂടെ താടിയിലേക്ക് ഒലിച്ചിറങ്ങിയ പഴചാറിനെ നക്കിയെടുത്തു
നൂറാ... ഈ പഴം ഞാനാദ്യമായി കഴിക്കുകയല്ല എങ്കിലും നിന്റെ ചുണ്ടിൽ നിന്നുമൊലിച്ചിറങ്ങിയ ഈ പഴച്ചാറിന്റെ രുചി ഒരിക്കലും ഇത്രമേലുണ്ടായിരുന്നില്ല...
ഓരോ പഴങ്ങളായി അവളെ കഴിപ്പിക്കേ അവളും ഓരോ പഴങ്ങളെന്റെ വായിലേക്ക് വെച്ചുതന്നത് കഴിച്ചു
നൂറാ...
മ്മ്...
സമയം പോയി നമുക്ക് ഇന്ന് തിരികെ പോണം...
മജ്നൂ...
മ്മ്...
സമയം പെട്ടന്ന് പോകുന്നു അല്ലേ...
മ്മ്... സെക്കന്റുകൾക്ക് ദിവസങ്ങളുടെ ധൈര്ഗ്യമുണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ...
ദിവസത്തിനു മിനിറ്റുകളുടെ ദൈർഗ്യമേ ഉള്ളെന്നു തോന്നുന്നു മജ്നൂ...
അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു
മജ്നൂ...
മ്മ്...
ഈ മാലകൾ നിന്റെ നെഞ്ചിൽ ഒരുപാട് ഭംഗിയുണ്ട്...
നിനക്കിഷ്ടമായോ...
മ്മ്...
ഏതാ ഇഷ്ടമായത്...
മൂന്നും ഇഷ്ടമായി...
എങ്കിൽ നിനക്ക് തരട്ടെ...
നിന്റെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോഴാണ് മജ്നൂ അവക്ക് ഭംഗി...
മാലകളിലേക്ക് നോക്കി
ഇത് ഗുരു ഇട്ടുതന്നത് രക്നമാണ് ഇതിനൊരു രഹസ്യമുണ്ട് ഏന്റെ മനസിന്റെ വികാരങ്ങൾ ഇത് നിറങ്ങളായി കാണിക്കും നിന്നെ കാണുന്ന സമയങ്ങളിൽ ഏന്റെ കുഴഞ്ഞുമറിഞ്ഞ മനസുപോലെ ഏഴു നിറങ്ങളും ഉണ്ടാകുമായിരുന്നു ഇപ്പൊ നോക്ക് നിന്റെ ചുണ്ടുപോലെ ചോര ചുവപ്പായിരുന്നു... ഇത് ഏന്റെ പതിമൂന്ന് വയസിൽ ഉമ്മ ഇട്ടു തന്നത് ഇതെനെ ആപത്തുകളിൽ നിന്നും കാക്കും എനിക്ക് പതിമൂന്ന് വയസ് തികയുന്ന അന്ന് ഇതെന്റെ കഴുത്തിലിടണം എന്ന് പറഞ്ഞു ഞാൻ ജനിച്ചപ്പോ ഉപ്പൂപ്പയുടെ സുഹൃത്തായ സൂഫി കൊടുത്തതാണ്... ഒരു പരദേശി സമ്മാനമായി തന്നതാണ് ഈ രുദ്രക്ഷമാല
💬 Comments
View all comments