0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

അറിയില്ല നൂറാ... ഇതുവരെയും അണകെട്ടിതടഞ്ഞുനിർത്തിയ നിന്നോടുള്ള പ്രണയം അണയെ തകർത്തു കുത്തിയോഴുകാൻ വെമ്പുന്നു... മറ്റെല്ലാം മറന്നു നിന്നിലേക്ക് ചുരുങ്ങാൻ ഞാൻ കൊതിക്കുന്നു നൂറാ...

വേണ്ട മജ്നൂ... നിന്നെമാത്രം സ്വപ്നം കണ്ട് നിന്നെ മാത്രമോർത്തു കഴിയുന്ന അവരുടെ മനസിൽ നീ നോവായി മാറരുത്...

ഇല്ല നൂറാ...അവരെ എനിക്കിഷ്ടമാണ് ഏന്റെ ശ്വാസനിശ്വാസം പോലെ അവരെന്നിലുള്ളപ്പോൾ മാത്രമേ എനിക്ക് ജീവനുള്ളൂ... നിന്നോളം മറ്റൊന്നുമെനെ മോഹിപ്പിക്കുന്നില്ല...

എനിക്കറിയാം മജ്നൂ... എങ്കിലും പറയല്ലേ... സ്നേഹിക്കുന്നവർക്ക് സന്തോഷം പകരുന്നവനാണ് മജ്നൂ നീ... നിന്റെ ഈ വാക്കുകൾ നിന്നെ സ്നേഹിക്കുന്നവർക്കേറെ നോവ് നൽകും... അത് വേണ്ട മജ്നൂ... എനിക്കെന്റെ മജ്നുവിനെ കണ്ടാൽ മതി ഇടക്കെനെ ചേർത്തുപിടിച്ചാൽ മതി... ഞാൻ സന്തോഷവതിയാണ് മജ്നൂ... നീ എന്നോട് ഏന്റെ പ്രണയം നീ അറിഞ്ഞെന്നു പറഞ്ഞമുതൽ ഈ ലോകത്ത് ഏറ്റവും സന്തോഷവതി ഞാനാണ് മജ്നൂ... നമുക്കിങ്ങനെ മതി ഏന്റെ മജ്നുവിനെ സ്നേഹിക്കുന്നവരെ നോവിക്കാതെ... ഇങ്ങനെ...

ഏന്റെ കണ്ണിലേക്കു നോക്കി നിൽക്കുന്ന അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു അവളുടെ ടി ഷർട്ട് എടുത്ത് ഇട്ടുകൊടുത്തു അവളെ വീണ്ടും ചേർത്തുപിടിച്ചു

മജ്നൂ...

മ്മ്...

നിനക്ക് വേണോ...

വേണം... ഇനിയെത്ര ജന്മമുണ്ടെങ്കിലും എല്ലാ ജന്മത്തിലും വേണം...

എടുത്തോ മജ്നൂ... ഞാൻ നിന്റേതാണ്...

ഇപ്പോഴല്ല പതിയെ നീ പോലുമറിയാതെ എനിക്കെന്റെ സആദയിലലിയണം...

എനിക്കുമെന്റെ മജ്നുവിന്റെ ചൂടേറ്റുവിയർക്കണം... ഏന്റെ മജ്നുവിന്റെ നെഞ്ചിൽ മുഖം ചേർത്തു കിടക്കണം...

ഏന്റെ നൂറാ...

അതേ... ഞാൻ ഏന്റെ മജ്നുവിന്റെ മാത്രം നൂറയാണ്...

നൂറാ...

മ്മ്...

വാ...

അവളഴിച്ചുവെച്ച ഏന്റെ മുണ്ടെടുത്തവളെ കൂട്ടി അവിടെയുള്ള മരങ്ങളിൽനിന്നും പഴങ്ങൾ പറിച്ചെടുത്തു പാറയിലേക്കിരുന്നവളെ മടിയിലിരുത്തി ഒരു പഴമെടുത്തവളുടെ

💬 Comments

View all comments