Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
എടുത്തുതരാം... കഴിച്ചിട്ട് പൊയ്ക്കോ...
റിയാസിനെ യും ഒപ്പമുള്ളവരെയും വിളിച്ച് ഭക്ഷണം കഴിക്കാനിരുന്നു കഴിക്കുന്ന ഏന്റെ തലയിൽ തലോടികൊണ്ട് നിൽക്കുന്ന അവളെ തലചരിച്ചു നോക്കി
എന്തേ...
ഒന്നൂല്ല... കഴിക്ക്...
സംസാരം കേട്ട് ഉപ്പയും ഉമ്മയും എണീറ്റു വന്നു
ഉപ്പ : നീ എപ്പോ എത്തി...
ഇപ്പൊ വന്നേ ഉള്ളൂ...
ഉമ്മ അടുക്കളയിലേക്ക് പോയി പിറകെ തന്നെ ഇത്തയും പോയി
വണ്ടിയിൽ കുറച്ച് സാധനങ്ങളുണ്ട് കാലത്ത് ആരോടേലും പറഞ്ഞ് ഇറക്കിവെപ്പിക്കാമോ...
ആ... മീനിനെ എപ്പോ കൊണ്ടുവരണം എന്ന് ചോദിച്ച് അവർ വിളിച്ചിരുന്നു...
വീടിന്റെ പണി കഴിഞ്ഞോട്ടെ അല്ലാതെ പണിക്കാര് സിമന്റും മറ്റും കുളത്തിൽ ചെന്ന് കഴുകിയാൽ ചിലപ്പോ അതുങ്ങൾ അത് വന്നു തിന്ന് ചത്തുപോകും...
അകത്ത് മിക്സി വർക്ക് ചെയ്യുന്ന ശബ്ദം കേട്ടു
പുതിയ ഡ്രൈവറും വണ്ടിയും എന്തിനായിരുന്നു റാഷിക് തന്നെ വലിയ പണിയില്ല...
നിക്കട്ടെന്നേ... രണ്ട് ദിവസം കഴിഞ്ഞാൽ ആ വണ്ടി മാറ്റണം...
എന്തിനാ വെറുതെ കാശ് കളയുന്നെ...
അത് ട്രയൽ നോക്കാൻ എടുത്തതാ അത് മാറിയെടുക്കണം... റാഷി എന്താ അവസ്ഥ...
ഇപ്പൊ കുഴപ്പമില്ല ഞാനവനോട് പറഞ്ഞായിരുന്നു...
മ്മ്... ഇങ്ങക്ക് കുറച്ചൂടെ പ്രായമുള്ള ആള് വേണോങ്കിൽ അങ്ങനെ ആക്ക...
അവൻ നിക്കുന്നിടത്തോളം അവൻ തന്നെ നിന്നോട്ടെ...
മ്മ്... പറമ്പിലെ ആവശ്യങ്ങൾക്കും സാധനങ്ങൾ എടുക്കാനുമൊക്കെ ഒരു ബൊലേറോ പിക്കപ്പ് എടുക്കാന്നു കരുതുകയാ...
അത് നല്ലതാ... ഇപ്പൊ തന്നെ മിക്കദിവസോം ഓരോ ആവശ്യത്തിന് വണ്ടി വിളിക്കണം...
ഇത്ത ഒരു പത്രത്തിൽ ചട്ണിയും ഒരു പ്ളേറ്റിൽ ദോഷകളും ആയി വന്നു
നീ അതിന്റെ ഇടക്ക് ദോശയും ഉണ്ടാക്കിയോ...
കാലത്തേക്കുള്ള മാവ് അടിച്ചുവെച്ചിട്ടുണ്ടായിരുന്നു ഞാൻ
💬 Comments
View all comments