Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
മറന്നതാ ഉമ്മ പറഞ്ഞപ്പോഴാ ഓർത്തത്... ഉമ്മ ഉണ്ടാക്കിയതാ...
റിയാസ് : ഈ രാത്രി വെറുതെ ബുദ്ധിമുട്ടണമായിരുന്നോ...
ഭയങ്കര ബുദ്ധിമുട്ടായി... മിണ്ടാതെ കഴിക്ക് ചെക്കാ...
അവൻ ചിരിയോടെ കഴിക്കാൻ തുടങ്ങി
ഉപ്പ ഒന്ന് ആശാനോട് ചോദിക്ക് ആശാന്റെ പരിചയത്തിൽ നല്ല വണ്ടിയുണ്ടാവും ചിലപ്പോ...
മ്മ്... കാലത്ത് ചോദിച്ചേക്കാം... വാഴ ഇല വിരിഞ്ഞു... ഇനി വളമിടണം...
മ്മ്... ചന്ദ്രേട്ടനെയോ ഇബ്രായിക്കാനോടോ പറഞ്ഞാൽ അവര് പോയി വാങ്ങും...
എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നെ ഞാൻ പോയി വാങ്ങിക്കൊള്ളാം...
വേണ്ട അവരാരേലും പോയി വാങ്ങിക്കോളും കാലത്ത് വിളിച്ച് പറഞ്ഞാൽ അവര് ഇങ്ങോട്ട് വരാതെ നേരെ പോയി വളം വാങ്ങി വന്നോളും... റാഷിയോട് പറഞ്ഞ് പൈസ അവരുടെ വീട്ടിൽ കൊണ്ടു കൊടുത്താൽ മതി...
മ്മ്...
ഇങ്ങളെ ഫ്രണ്ട് സതീഷേട്ടൻ പുള്ളി എന്തോ ആക്സിഡന്റ് ആയി കാല് വയ്യാതെ കിടപ്പാണെന്നു കേട്ടു...
ആ... അത് നീ പോയപാടെ അല്ലേ... എന്തോ പ്രശ്നത്തിൽ ലതീചാർജിനിടക്ക് ആരോ വെട്ടിയതാ... ഇപ്പൊ വലിയ കുഴപ്പമില്ല നടക്കാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ടെന്നേ ഉള്ളൂ... ഞാൻ പോയിരുന്നു കാണാൻ... പോലീസിൽ ആയിരുന്നില്ലേ കാലിനു വയ്യാതായതോടെ ജോലിപോയി... ഗവണ്മെന്റിൽ നിന്ന് കിട്ടാനുള്ള പൈസയൊന്നും ഇതുവരെ കിട്ടിയില്ല... വീട്ടിലെ കാര്യം ഇത്തിരി കഷ്ടമാണ്... അവൻ ആരോടും ഒന്നും പറയില്ല ഞാനിടക്ക് എന്തേലും കൊടുക്കുമ്പോ വേണ്ടെന്നു പറയുമ്പോഴും എനിക്കറിയാം അവനത് ആവശ്യമുണ്ടെന്ന്...
മ്മ്... ഞാൻ വന്ന ശേഷം കണ്ടിട്ടില്ല...
സമയം കിട്ടുമ്പോ ഒന്നങ്ങോട്ട് ചെന്നേക്ക്... അവന് നിന്നെ വലിയ കാര്യമായിരുന്നു...
മ്മ്...
അവനൊരു പെട്ടി കടയിടാൻ ആലോചിക്കുന്നുണ്ടെന്നു പറഞ്ഞു... നമുക്കെന്തേലും ചെയ്തുകൊടുക്കാമായിരുന്നു...
എന്തിന്... വെറുതെ പെട്ടിക്കടയിട്ട് രാവിലെ മുതൽ രാത്രിവരെ
💬 Comments
View all comments