Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
പടർന്നിരിക്കുന്നു മുഖത്തേക്ക് നോക്കി കൈക്കുള്ളിൽ കിടക്കുന്ന നൂറയെ നെഞ്ചിലേക്കിറുക്കി
സ്വബാഹൽ ഹൈർ നൂറാ...
സ്വബാഹ്നൂർ മജ്നൂ...
ഉണർന്നു കുറേ സമയമായോ...
കുറച്ച്...
വിളിക്കാഞ്ഞതെന്തേ...
ഉറക്കം കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല...
അവളെ ഇറുക്കെ പിടിക്കേ
മെല്ലെ മജ്നൂ... എനിക്ക് മൂത്രമൊഴിക്കാൻ പോണം...
കൈ വിടർത്തിയതും അവൾ എഴുനേറ്റ് ബാത്‌റൂമിലേക്കോടി...
കഴുകിയ മുഖത്തുടച്ചു ചിരിയോടെ തിരികെ വരവേ കണ്ണുകൾ മേശക്ക് നേരെ നീണ്ട അവൾ ഒരുനിമിഷം തറഞ്ഞുനിന്നു
എന്ത് പറ്റി നൂറാ സ്വപ്നത്തിൽ കണ്ട പൂക്കൾ കണ്ണിൽ കണ്ടുവോ...
മജ്നൂ... നിനക്കെങ്ങനെഅറിയാം...
ഞാനും കാണാറുണ്ട് നൂറാ നീ കാണാറുള്ള അതേ സ്വപ്നം...
ഓടിവന്നു നെഞ്ചിലേക്ക് വീണ അവൾ കരഞ്ഞുകൊണ്ട് ഇറുക്കെ കെട്ടിപിടിച്ചു
മജ്നൂ...
അവൾ നെറ്റിയിൽ നെറ്റിമുട്ടിച്ചു നിന്നു
നൂറാ നിനക്ക് പൂക്കൾ വേണ്ടേ...
വേണം... താ...
കൈ നീട്ടി മൃതുലമായി പൂക്കൾ വാരി അവൾക്ക് നേരെ നീട്ടി നെഞ്ചിൽനിന്നിറങ്ങാതെ കൈനീട്ടി അവളതു വാങ്ങി മൂക്കിലേക്ക് ചേർത്ത് നീട്ടി ശ്വാസമെടുത്തു
ഇഷ്ടമായോ നൂറാ...
മ്മ്... ഈ പൂക്കൾക്ക് നിന്റെ മണമാണ് മജ്നൂ... അതായിരിക്കാം എനികീ പൂക്കളോടത്രമേലിഷ്ടം...
നീ ഈ പൂക്കൾ സ്വപ്നത്തിലല്ലാതെ കണ്ടിട്ടുണ്ടോ നൂറാ...
ഇല്ല... സ്വപ്നത്തിൽ ഒരുപാടുവട്ടം കണ്ടിട്ടുണ്ട് ഉറക്കം വിട്ടുണർന്നാലും കുറേ സമയത്തേക്ക് ഇതിന്റെമണം മുറിയിൽ നിറഞ്ഞുനിൽക്കും...
ചിരിയോടെ അവളെ ചേർത്തുപിടിച്ചുമ്മവെച്ചു
പല്ല് തേച്ചോ നീ...
മ്മ്...
ഞാനൊന്നു പല്ലുതേച്ചു ഫ്രഷായി വരാം...
മ്മ്...
ബാത്‌റൂമിൽ കയറി മൂത്രമൊഴിച്ചു അവളുടെ ബ്രഷെടുത്തു പല്ല് തേച്ചു പുറത്തേക്കിറങ്ങി അവളുടെ കൈ പിടിച്ച്
എഴുനേൽക്ക് നൂറാ... നിനക്ക് വേറൊരു കാര്യം കാണിച്ചുതരാം...
പർദ്ധയും തട്ടവും എടുത്ത് ധരിച്ചുകൊണ്ടവൾ എനിക്കൊപ്പം പുറത്തേക്കിറങ്ങി
💬 Comments
View all comments