0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

റോസി നിലത്തു കിടന്നുറങ്ങുന്നു റോക്കി കാവലിരിപ്പുണ്ട് വാതിലിൽ തുറന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്ന റോസി ചുറ്റും നോക്കി

രണ്ടാളും ചെന്ന് ഉറങ്ങിക്കോ...

ഒന്ന് നോക്കിയശേഷം അവർ പുറത്തേക്ക് നടന്നു

ഊരിലുള്ള ആളുകൾ കയ്യും കെട്ടി മുറ്റത്തു നിൽക്കുന്നതുകണ്ട്

എന്തെങ്കിലും പ്രശ്നമുണ്ടോ...

മൂപ്പൻ : ഇല്ലമ്പ്രാ... ഞാള് തമ്പ്രാൻ പോന്നേനു മുന്നേ കാണിക്ക വെക്കാൻ...

എന്താ മൂപ്പാ... ഇത്...

മൂപ്പൻ : തമ്പ്രാന് മാണ്ടാന്നറയ... ഞാളെ സന്തോഷത്തിനു...

കൂടകൾനിറയെ കാട്ടുപഴങ്ങളും വാഴകുലയും മുളയരിയും കിഴങ്ങുകളും മുളകും നെയ്യും തേനും എണ്ണയുമായി വിഭവങ്ങൾ പലതും മുന്നിൽ നിരന്നു

കൂടയിൽ നിന്നും ചെറിയ രണ്ട് പഴങ്ങളെടുത്തു ഒന്ന് നൂറക്ക് നൽകി കൈയിലുള്ളത് വായിലേക്കിട്ടു കഴിക്കുന്നത് കണ്ട നൂറയും അത് കഴിച്ചു ഞങ്ങൾ കഴിക്കുന്നത് സന്തോഷത്തോടെ നോക്കിനിന്ന അവരെ നോക്കി

വന്നിട്ട് കുറേ നേരമായോ...

അങ്ങോട്ട് വന്ന

അച്ചായൻ : ആറുമണിക്ക്തന്നെ എത്തി...

എന്നിട്ടെന്താ വിളിക്കാഞ്ഞേ...

അച്ചായൻ : ഇവര് സമ്മതിക്കാഞ്ഞിട്ടാ...

മൂപ്പൻ : അടിയങ്ങള് വന്നേനു തമ്പ്രാനെ ഉണർത്തെ... തമ്പ്രാനുണരുംവരെ അടിയങ്ങൾ കാത്തു നിക്കൂലെ...

ഏന്റെ മൂപ്പാ... നിങ്ങളിങ്ങനെ എല്ലാത്തിനും അടിയനും തമ്പ്രാനും പറഞ്ഞു കാണുമ്പോ കാണുമ്പോ തമ്പ്രാന്നും വിളിച്ചു തൊഴുത്... ഊരിലെ മക്കള് പോലും എന്നെ തമ്പ്രാന്നു വിളിച്ചു തൊഴുന്നു... ചേട്ടനെന്നും മാമനെന്നും എത്ര പറഞ്ഞു കൊടുത്താലും അവരെന്നെ തമ്പ്രാന്നെ വിളിക്കുന്നുള്ളു...

മൂപ്പൻ : ഞാക്ക് തമ്പ്രാൻ തന്നെയാ... തമ്പ്രാൻ എന്ത് ചൊല്ലിയാലും അടിയങ്ങൾ കേക്കും... അടിയങ്ങളെ ഉയിരും തരും... അടിയങ്ങളെ തമ്പ്രാനല്ലെന്ന് ചൊല്ലല്ലേ...

എന്ത് പറയണമെന്നറിയാതെ കുഴങ്ങി നിൽക്കെ

നൂറ : എന്ത് പറ്റി...

അവളോട് കാര്യം പറഞ്ഞു

💬 Comments

View all comments