0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

നൂറ : അവർക്കിഷ്ടമുള്ളത് വിളിച്ചോട്ടെ നീ എന്തിനാ എതിർക്കുന്നെ... നീ പറഞ്ഞത് കേട്ട് അവരെ മുഖം നോക്ക്...

(ചിരിയോടെ അവരെ നോക്കി) നിങ്ങൾക്കിഷ്ടമുള്ളത് വിളിച്ചോ... ഇനി നിങ്ങളാരെന്തു വിളിച്ചാലും ഞാനൊന്നും പറയില്ല...

നൂറ പറഞ്ഞതിനാലാണെന്നു മനസിലായതിനാലാവം അവർ നൂറയെ കൈകൂപ്പി തൊഴുതു

മൂപ്പൻ : തമ്പ്രാട്ടിക്ക് മഹാദേവൻ തുണയുണ്ടാവും നന്നായിരിക്കട്ടെ...

അവളെ മനസ്സറിഞ്ഞനുഗ്രഹിക്കുന്ന അവരെ നോക്കി

അവരെ ഒന്ന് നോക്കി അച്ചായനെ മാറ്റിനിർത്തി

അവര് ഭക്ഷണം കഴിച്ചോ...

എവിടുന്ന്... വന്നപ്പോ മുതൽ ഒറ്റ നിപ്പാ... ഇരിക്കാൻ പറഞ്ഞിട്ടുകൂടെ കേട്ടില്ല... പച്ച വെള്ളം പോലും കുടിച്ചില്ല...

എന്താ അച്ചായാ കഴിക്കാനുള്ളെ...

കാലത്തേക്കു ദോശയും ചട്ണിയും ഉണ്ടാക്കിയിട്ടുണ്ട്

അതെല്ലാർക്കും എവിടെ എത്താനാ...

എല്ലാർക്കുമൊന്നുമെത്തില്ല എല്ലാം കൂടെ ഒരു പറത്തുനാൽപതു ദോശകാണും...

മ്മ്...

ബിരിയാണി അരി ഇരുപ്പുണ്ടോ...

കുറച്ചേ കാണൂ...

കഞ്ഞിയരി...

അത് കുറച്ച് കാണും എന്നാലും ഇത്രേം പേർക്കൊന്നും കാണില്ല...

മ്മ്... വേകം ഉണ്ടാക്കാൻ പറ്റിയ എന്തൊക്കെയാ ഉള്ളേ...

പുറകിൽ കപ്പ പിഴുതെടുക്കാനുണ്ട്...

മ്മ്... ജോയി എവിടെ...

അവൻ തായേക്ക് പോയി

മ്മ്... ഞാൻ ലിസ്റ്റ് എഴുതിത്തരാം ഇവിടെയും ഉള്ളത് എന്താന്ന് നോക്കി അവനെ വിളിച്ച് ബാക്കിയുള്ളത് വാങ്ങിവരാൻ പറ... ഞാൻ ലിസ്റ്റെഴുത്തുമ്പോയേക്കും അച്ചായൻ ആ കപ്പയൊന്ന് പറിച്ചുവെച്ചേക്ക്...

ശെരി...

അവർക്കടുത്തേക്ക് ചെന്നു

എല്ലാരും കയറി ഇരിക്ക്...

മൂപ്പൻ : അടിയങ്ങള് കൊട്ടാരത്തി കേറാൻ പാടില്ല തമ്പ്രാ...

എന്നെ അല്ലേ നിങ്ങൾ തമ്പ്രാന്നു വിളിക്കുന്നത്... അപ്പൊ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി... എല്ലാരും കയറിയിരിക്ക്... വീടിനകത്തോ മുറികളിലോ എവിടെ വേണമെങ്കിലും ഇരിക്കാം ഒറ്റ ആളെ മുറ്റത്ത് കാണരുത്...

പറഞ്ഞു തീർത്ത്

💬 Comments

View all comments