0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

അവരുടെ മറുപടികാക്കാതെ അകത്തേക്ക് ചെന്ന് ഒരു പെനും പേപ്പറും എടുത്ത് സാധനങ്ങളുടെ ലിസ്റ്റെഴുതി പുറത്തേക്കിറങ്ങി കപ്പ പറിക്കുന്ന അച്ചായന്റെ കൈയിൽ കൊടുത്തു വലിയ ചെമ്പുകളിൽ വെള്ളം നിറച്ച് ഗ്യാസിന് മേൽ വെച്ച് കപ്പ തൊലി കളയാൻ തുടങ്ങി നൂറയും കത്തിയുമായി എനിക്കരികിൽ വന്നു ഞാൻ ചെയ്യുന്നത് നോക്കി അവളും ചെയ്യാൻ തുടങ്ങി കഴിയുന്നത്ര വേകത്തിൽ തൊലികളയുന്നതിനിടെ അച്ചായൻ അങ്ങോട്ടുവന്നു അച്ചായനും കൂടി ഏകദേശം കഴിയാറായപ്പോഴാണ് ചോര നിരത്തിലായ നൂറയുടെ കൈ കാണുന്നത് അവളോട് കത്തിയും കപ്പയും വാങ്ങി വെച്ചു ഭാക്കി ചെയ്യാൻ അച്ചായനെ ഏല്പിച്ചു എഴുന്നേറ്റ് അകത്തേക്ക് ചെന്ന് കഞ്ഞിയരിയെടുത്ത് കഴുകി തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടു ഉപ്പും ഇട്ട് ഉള്ള പച്ചക്കറികളെല്ലാം കഴുകി നുറുക്കി കുക്കറിലിട്ടു വെള്ളവും ഒഴിച്ചു പുറത്തേക്കിറങ്ങി തേങ്ങകൾ പൊളിച്ചു വെട്ടി വെള്ളം നൂറക്ക് കൊടുത്ത് തേങ്ങ ചിരവികൊണ്ടിരിക്കെ അച്ചായൻ കഴുകിയ കപ്പ തിളക്കുന്ന വെള്ളത്തിലേക്കിട്ടു കഞ്ഞിയരി ഏകദേശം വെന്തിട്ടുണ്ട് തീ കുറച്ചുവെച്ചു ചിരവിയെടുത്ത തേങ്ങയിൽ നിന്നുമെടുത്ത പാലും ജീരകം അരച്ചത് കൂടെ തിളയ്ക്കുന്ന കഞ്ഞിയിൽ ചേർത്തു

അച്ചായാ തിളച്ചു പോവാതെ നോക്ക്...

മുളക് പറിക്കാനായി മുന്നിലേക്ക് ചെല്ലേ അട്ടിയിട്ട പോലെ കോലയിൽ നിറഞ്ഞുനിൽക്കുന്ന അവരെ നോക്കി

കുറേപേരെ അകത്ത് കയറ്റി ഇരുത്തി സോഫയിലും കസേരകളിലും ഇരിക്കാതെ ഭയത്തോടെ നിലത്തിരിക്കുന്ന അവരെനോക്കി പുറത്തുചെന്ന് മുളക് പറിച്ചെടുത്തു തിരികെ വന്നു

മുളക് ഉടച്ചെടുത്ത് കഞ്ഞിയിലെക്കിട്ടു കുക്കറിലെ എയർ കളഞ്ഞു വെന്ത പച്ചക്കറികൾ കൂടെ കഞ്ഞിയിലേക്കിട്ടു

ഉപ്പും എരിവും ശെരിയാണോ എന്ന് നോക്കി

കപ്പ ഏകദേശം വെന്തിരിക്കുന്നു... അച്ചായൻ കപ്പ ഊറ്റി പാത്രത്തിലേക്കിട്ടുകൊണ്ടിരിക്കെ പ്ലാവിലകൾ പെറുക്കിയെടുക്കുന്ന എനിക്കൊപ്പം നൂറയും

💬 Comments

View all comments