0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

നിൽക്കാം... നിന്റെ ഭാര്യക്കും കുഞ്ഞിനും ഒന്നും സംഭവിക്കാതെ ഞങ്ങൾ സംരക്ഷിക്കും...

ധ്രുവ് : നിൽക്കാം...

ഞങ്ങൾ പറയുന്ന പോലെ നിൽക്കണം... നീ ആരുടെ ജീവനുമെടുക്കണ്ട... അവരുടെ പ്ലാനുകൾ ഞങ്ങളെ അറിയിക്കുക അവര് നിന്നോട് ഞങ്ങളെ പറ്റി എന്ത് ചോദിച്ചാലും അതിന് എന്തുത്തരം നൽകണമെന്ന് നിന്നോട് ഇവർ പറഞ്ഞുതരും അതവിടെ പറയുക അത്രയും ചെയ്താൽ മതി എന്ത് പറയുന്നു...

ദ്രുവ് : ചെയ്യാം...

ശെരി... ഇപ്പൊ പൊയ്ക്കോ... അവിടെ ആര് ചോദിച്ചാലും ഗ്രൗണ്ടിന്റെ വർക്ക്‌ നടക്കുന്നിടത്ത് എന്തെങ്കിലും ജോലിക്ക് പോയതാണെന്ന് പറഞ്ഞേക്ക്...

അവനെ കൂട്ടി സുഹൈൽ പോയതും

ആദി : വിശ്വസിക്കാമോ...

മ്മ്... അവൻ പറഞ്ഞത് സത്യമാണ് എങ്കിലും കണ്ണടച്ചു വിശ്വസിക്കണ്ട അവന്മാര് താമസിക്കുന്ന റൂം മുഴുവൻ വീഡിയോ പഗ്ഗ് ചെയ്യ്... എവിടെപ്പോയാലും അവന്മാര് സംസാരിക്കുന്ന ഓരോ അക്ഷരവും നമുക്ക് കേൾക്കണം... അവൻ അവരെ കാണാൻ പോവുന്ന സമയങ്ങളിൽ അവന് പെട്ടന്ന് കാണാൻ സാധിക്കാത്ത തരത്തിലുള്ള ഇയർ ബഡ് കൊടുക്കണം അതിലൂടെ അവൻ ഏത് പറയണമെന്ന് നീ അവന് നിർദ്ദേശം കൊടുക്കണം...

ആദി : ശെരി... അവൻ ചതിച്ചാൽ...

കൊന്നേക്ക്...

ശെരി...

ഞങ്ങളവിടെ നിന്നിറങ്ങിയ പിറകെ ആദി ഓരോ കാര്യങ്ങളും പറഞ്ഞപോലെ ചെയ്തു വിചാരിച്ചപോലെതന്നെ ദ്രുവ് ചതിക്കാതെ കൂടെനിന്നു

**-*********************************************

എന്ത് പറ്റി അമർ... നിനക്കൊന്നും പറയാനില്ലേ...

അവൻ ഞങ്ങളെ നോക്കി

സഹായത്തിനു നിനക്കാരെയെങ്കിലും വിളിക്കണോ അമർ...

അമർ : ഒരു കാൾ ഒറ്റ കാൾ ചെയ്യണം...

അവന്റെ ഫോൺ കൊടുക്ക്...

ഫോൺ കൊടുത്തതും അമർ ഒരു നമ്പറിലേക്ക് കാൾ ചെയ്യാൻ തുനിഞ്ഞു

ലൗഡ് സ്പീക്കർ...ലൗഡ് സ്പീക്കറിട്...

അമർ

💬 Comments

View all comments