Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
ട്രാപ് ആയിരുന്നു അതന്നെനിക്ക് അപ്പൊ മനസിലായില്ല മൃതുല പ്രഗ്നന്റായി ഒരു മാസം കഴിഞ്ഞ് പെട്ടന്ന് ഒരുദിവസം മുഴുവൻ പണവും രാഹുൽ തിരികെ ആവശ്യപ്പെട്ടു പെട്ടന്ന് പൈസ കൊടുക്കാൻ എനിക്ക് കഴിയില്ലെന്ന് അവനറിയാമായിരുന്നു. അവൻ പറയുന്ന ജോലി ചെയ്യണമെന്നും അത് ചെയ്താൽ അവന്കൊടുക്കാനുള്ള പണം കൊടുകേണ്ടെന്നും ഒപ്പം വലിയ തുക കൂടെ നൽകാമെന്നും സമ്മതിച്ചില്ലെങ്കിൽ കമ്പനിയിൽ കളവുനടത്തിയെന്നുപറഞ്ഞെനെ അകത്താക്കും അവളെയും വയറ്റിലെ കുഞ്ഞിനേയും കൊന്നുകളയും എന്നുമെനെ ഭീഷണിപ്പെടുത്തി പണത്തിനുവേണ്ടിയല്ല ഏന്റെ പെണ്ണിനെയും ഞങ്ങളുടെ കുഞ്ഞിനെ ഓർത്ത് സമ്മതിച്ചുപോയതാ അത്രയും പേർ ചാവുന്നത് ഓർത്ത് ഞാനാ ആ എലിയെ താർപ്പയിലൂടെ ചൊറിലേക്കെറിഞ്ഞത്... അത്രയും പിടിപാടും ഗുണ്ടാ ബാഗ്രൗണ്ടും ഉള്ള അവരെ എതിർക്കാനൊന്നും എനെകൊണ്ട് കഴിയില്ലെന്നറിയാം... അവർ പറഞ്ഞത് ചെയ്യില്ലെന്നറിയുന്ന നിമിഷം അവരെന്റെ ഭാര്യയെ കൊല്ലും... എന്തെങ്കിലും കാരണമുണ്ടാക്കി രക്ഷപെടാൻ ഒരു വഴി തെളിയും വരെ കാര്യങ്ങൾ നീട്ടികൊണ്ട് പോകാനേ ഞാനുദ്ദേശിച്ചുള്ളൂ... ഇനി എന്ത് സംഭവിച്ചാലും ഞാൻ നിങ്ങളെ നേരെ വരില്ല... ഞാൻ പറഞ്ഞത് വിശ്വാസമായില്ലെങ്കിൽ എന്നെ കൊന്നോ...
അവൻ പറഞ്ഞ് തീർന്നതും അഫിയെ ചുറ്റിപ്പിടിച്ചവളുടെ വയറിൽ തൊട്ടുനിൽക്കുന്ന കൈ വയറിലൊന്നമർന്നു ഓർമ്മകൾ മനസിൽ നീറി
ശെരി... നീ പറഞ്ഞത് ഞാൻ വിശ്വസിച്ചു... നിനക്ക് പോവാം... ഇനി പോയാൽ വീണ്ടും അവരിതു പറഞ്ഞ് ഭീഷണിപ്പെടുത്തിയാലെന്തു ചെയ്യും...
ഞങ്ങൾ ചാവേണ്ടി വന്നാലും ഏന്റെ ഭാര്യയും കുഞ്ഞും അനാധമാക്കരുതെന്നു കരുതിയ നിങ്ങളെ കുടുംബത്തിനുനേരെ വരില്ല...
ചാവേണ്ടത് സംരക്ഷകരല്ല സംഹാരകരാ... ഞങ്ങളുടെ കൂടെ നിന്നാലും ഇല്ലെങ്കിലും ഞങ്ങൾ ഇതുവരെ നടന്നതിന്റെ പേരിൽ നിന്റെയോ കുടുംബത്തിന്റെയോ നേരെ വരാൻ ഉദ്ദേശിക്കുന്നില്ല... പഴയ ചങ്കുറപ്പ് നിനക്ക് ബാക്കിയുണ്ടെങ്കിൽ കൂടെ
💬 Comments
View all comments