0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

കൈവെച്ചതും നെഞ്ചിൽ വീണവൾ പൊട്ടിക്കരയാൻ തുടങ്ങി അവളുടെ കൈകൾ എന്നെ ചുറ്റിപ്പിടിച്ചതും ഞാൻ ചുറ്റിലും നോക്കി അഫിയും ഞാനുമല്ലാതെ കോലയിൽ ഇത്തയും ആണുള്ളൂ അവളെ അതെനിൽപ്പിൽ എടുത്തോണ്ടകത്തേക്ക് കയറിചെല്ലേ ഉമ്മ ഹാളിലേക്ക് വരുന്നത് കണ്ടൊന്നുസ്റ്റക് ആയെങ്കിലും അവളെ ഇത്താന്റെ റൂമിലേക്ക് കൊണ്ടുപോയി അവളുടെ മുഖം പിടിച്ചുയർത്തി മുഖത്തേക്ക് നോക്കി

ഇല്ലടീ... ഒന്നൂല്ല... നോക്ക് എന്നെ നോക്ക് നീ...

അവൾ തലയുയർത്തി എന്നെ നോക്കി

എന്തേലും കുഴപ്പമുണ്ടോ... അതാ പറഞ്ഞേ... നീ ഇങ്ങനെ ടെൻഷനടിക്കാൻ മാത്രമെന്താ ഉണ്ടായേ... വെറുതെ ഓരോന്ന് ചിന്തിച്ചുകൂട്ടി ആകെ വാടി... എന്താ ഇത്...

അവളെന്റെ മുഖത്തേക്ക് നോക്കി

എന്തേലും കഴിച്ചോ നീ...

മ്ഹും...

എന്തേലും കഴിക്കാം എന്നിട്ട് കുറച്ചു കിടക്ക് ക്ഷീണം മാറട്ടേ... ആദ്യമാ മുഖമൊക്കെ ഒന്നുകഴുകിക്കേ...

അവളെ കൂട്ടി ഹാളിലേക്ക് ചെന്നു മുഖം കഴുകി ഇരിക്ക്... ഞാൻ പോയി ഭക്ഷണമെടുത്തിട്ട് വരാം...

അടുക്കളയിൽ ചെല്ലേ ഉമ്മയുണ്ട് ചമ്മന്തി അരക്കുന്നു അഫിയും ഇത്തയും സംസാരിച്ചോണ്ട് നിൽപ്പുണ്ട് അതിനിടയിൽ ഇത്ത പ്ളേറ്റ് കഴുകുന്നുണ്ട് എന്നെ കണ്ടതും ഇത്ത ഉമ്മാനെ കാണിച്ചു മുഖം വീർപ്പിച്ചു കാണിച്ചു പതിയെ അരികിൽ ചെന്ന് ഉമ്മാനെ കെട്ടിപിടിച്ചിട്ടും മൈന്റ് ചെയ്യാതെ ചമ്മന്തിയുണ്ടാക്കുന്നത് നോക്കി

സുലു കുട്ടീ...

...........

പിണക്കാണോ...

............

എന്താ പ്രശ്നം...

................

അവളെ എടുത്തതാണോ...

................

അവളെ ഇഷ്ടപെടുന്നതാണോ...

................

സുലു കുട്ടിക്കിഷ്ടല്ലേ എനിക്കും വേണ്ടന്നേ...(പറഞ്ഞപ്പോ തൊണ്ടയൊന്നിടറിയോ)

മുഖം ചെരിച്ചു കത്തുന്നൊരു നോട്ടമായിരുന്നു മറുപടി

എന്തേ ഇഷ്ടാണോ...

വെറുതെ അതിനാശ കൊടുത്തിട്ട് എനിക്കിഷ്ടല്ലേ വേണ്ടെന്നു വെക്കുമോ...

പിന്നെ സുലുകുട്ടിക്ക് ഇഷ്ടല്ലാതെ ഞാനാരെയെങ്കിലും കൂടെ കൂട്ടുമോ...

നീ...എന്നോട് പറഞ്ഞില്ലല്ലോ...

ആയ്യേ...

💬 Comments

View all comments