0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

സതീഷേട്ടൻ : അത് ശെരി... എവിടെയാ പടികുന്നെ...

നമ്മള് ഭക്ഷണം കഴിക്കുമ്പോ വന്നില്ലേ റിയ അവൾക്ക് സംസാരിക്കാൻ കഴിയില്ല...

സതീഷേട്ടൻ : നേരത്തെ നല്ലോണം സംസാരിച്ചല്ലോ...

കഴുത്തിൽ ഒരു മെഷീനുണ്ട് അത് വെച്ചാണ് സംസാരിക്കുന്നത്... അവള് പഠിപ്പിച്ചു കൊടുക്കുകയാ...

സതീഷേട്ടൻ : പാവം...

എന്തിന്... അതവൾക്കൊരു കുറവൊന്നുമല്ല... മെഷീനില്ലാതെ മിണ്ടാൻ കഴിയില്ല എന്ന് കരുതി അവളെ കുറച്ച് കാണണ്ട അവളെവിടെ സൌത്ത് ഇന്ത്യൻ ബാങ്കിൽ അസിസ്റ്റന്റ് മാനേജറാണ്...

സതീഷേട്ടൻ : ഹേ...

ആ... ന്നേ...

എഴുനേറ്റ് അകത്തേക്ക് ചെല്ലേ ഇത്തയും അവരും കൂടെ എന്തൊക്കെയോ പറഞ്ഞോണ്ടിരിപ്പുണ്ട് ലെച്ചുവിന്റെ മുഖം ഉറങ്ങി എണീറ്റതോടെ ഫ്രഷായിട്ടുണ്ട് അടുക്കള ഭാഗത്തു ചെന്നു ജ്യൂസടിക്കാൻ നാരങ്ങ പൊളിക്കുന്ന ഉമ്മാനെ പിറകിലൂടെ കെട്ടിപിടിച്ചു

എന്താ സുലു കുട്ടീ... ഇവിടിങ്ങനെ നിന്നാ മതിയോ...

പിന്നെ...

വാ... പറയാം...

നിക്കെടാ കുട്ട്യേക്ക് ഈ ജ്യൂസൊന്നടിക്കട്ടെ...

ആദ്യം ഞാനൊരു കാര്യം കാണിച്ചു തരാം... എന്നിട്ട് തീരുമാനിക്കാം ജ്യൂസടിക്കണോ ഒലക്കകൊണ്ടടിക്കണോന്നു

ഉമ്മാനെ പിടിച്ചോണ്ട് അവരെ അടുത്തേക്ക് പോയി

ഡി... ഇത്താ... ഇങ്ങ് വാ...

എന്താടാ... (ചോദിച്ചോണ്ട് അവളടുത്തേക്ക് വന്നു)

(അവരെ നോക്കി)എല്ലാരും എഴുനേറ്റ് ഒന്നങ്ങോട്ട് നിരന്നു നിന്നെ...

കാര്യം മനസിലാവാതെ അവരെഴുനേറ്റ് നിരന്നു നിന്നു

ഇതാണ് സുലൂന്റെ മരുമക്കള് ഇനി പറഞ്ഞില്ല അറിഞ്ഞില്ല എന്നെങ്ങാനും പറഞ്ഞ് കണ്ണ് നിറച്ചാ ഏന്റെ സ്വഭാവം മാറും പറഞ്ഞേക്കാം...

മുത്തോഴികെ നാലാളും ഞെട്ടി പണ്ടാരമടങ്ങി നിൽപ്പുണ്ട് റിയ ഭലത്തിനെന്ന പോലെ അഫിയുടെ കൈയിൽ പിടിച്ചിട്ടുണ്ട് അഫിയാണേൽ നിന്നുവിയർക്കുന്നുണ്ട് പ്രിയ കല്ല് പോലെ ഉറച്ചു നിൽക്കാൻ ശ്രെമിക്കുന്നുണ്ടെങ്കിലും അവളുടെ കാല് ചെറുതായി വിറക്കുന്നുണ്ട് ലെച്ചുവാണേൽ ഷോക്കടിച്ച

💬 Comments

View all comments