0%

Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

നേരം അഫിക്ക് ഹോസ്പിറ്റലിൽ ചെറിയ ആവശ്യമുള്ളോണ്ട് അവനെ ഡ്രോപ്പ് ചെയ്തു ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോവും എന്ന് പറഞ്ഞു ഇറങ്ങുമ്പോ മാമിയും കുഞ്ഞയും ഉമ്മയും കണ്ണ് നിറക്കുന്നത് കണ്ടു എയർപോർട്ടിന് അരികിൽ ഉള്ള കടയിൽ ചായയും പലഹാരങ്ങളും കഴിച്ചുകൊണ്ടിരിക്കെ അഭിയും മൂന്നു പെൺകുട്ടികളും ഒരു സ്ത്രീയും മറ്റൊരാളും അങ്ങോട്ട് വന്നു

സ്ത്രീയെയും പെൺകുട്ടികളെയും അമ്മയും പെങ്ങന്മാരും ആണെന്ന് പറഞ്ഞു ഞങ്ങളെ പരിചയപ്പെടുത്തി അമ്മയുടെയും പെങ്ങന്മാരുടെയും മുഖത്തെ ടെൻഷനുണ്ട് അവരെ നോക്കി ചിരിയോടെ

ഞാൻ ഷെബിൻ അഹമ്മദ് ഇവര് പോവുന്ന കമ്പനിയുടെ ഹെഡാണ്...

അമ്മക്കുമനസിലായില്ലെങ്കിലും പെങ്ങന്മാർക്ക് പറഞ്ഞത് മനസിലായ പോലെ നോക്കേ...

ഇവൻ ഏന്റെ അനിയനാ... എന്തേലും ബുദ്ധിമുട്ടുള്ളിടത്തേക്കാണെങ്കിൽ ഞാനവനെ കൊണ്ടുപോകുമോ... പേടിക്കണ്ട അവനവിടെ ഒരു കുഴപ്പവും വരില്ല...

അവർക്ക് സമാധാനമായപോലെ തോന്നി ചായ കുടിച്ചു എയർപോർട്ടിൽ ചെന്ന് അവരുടെ പെട്ടികളും ബാഗും ട്രോളിയിലേക്ക് വെച്ച് പേഴ്സിൽ നിന്നും ആയിരം റിയൽ എടുത്തു അനുവിന് കൊടുത്തു രണ്ടാളെയും നോക്കി

എല്ലാം പെട്ടന്ന് കണ്ടു പഠിച്ചോളണം...

അനു : ഏറ്റിക്കാ... ഒന്നുകൊണ്ടും ടെൻഷനാവണ്ട... നമ്മൾ പൊളിക്കും...

(ചിരിയോടെ അവനെ നോക്കി) വരുമ്പോ നിന്നെ പറ്റി എന്തേലും കംപ്ലൈന്റ് കേട്ടാൽ നിന്റെ തൊലി ഞാൻ പൊളിക്കും... അതോണ്ട് കുരുത്തകേടൊന്നും കാണിക്കാതെ അടങ്ങി ഒതുങ്ങി നിന്നോണം...

പൊന്നിക്കാ... ഉപദേശിക്കല്ലേ...

പോടാ... പിന്നെ പരിചയമുള്ളോരയാലും ഇല്ലാത്തോരായാലും എന്ത് സാധനം തന്നാലോ നോക്കാൻ ഏല്പിച്ചാലോ അതിനൊന്നും നിൽക്കരുത്...

ശെരി... ഇതെത്രാമത്തെ വട്ടമാ പറയുന്നേ...

മ്മ്... എയർപോർട്ടിൽ കൂട്ടാൻ ആളുവരും...

ശെരി...

ബോർഡിങ്‌ കിട്ടിയിട്ട് വിളിക്ക്...

ശെരി...

ടെൻഷനാവണ്ട മൂന്നാല് ദിവസം കൊണ്ട് ഞാനെത്തും പിന്നെ ഉൽഘടനം കഴിഞ്ഞേ

💬 Comments

View all comments