Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
തിരികെ വന്ന അവൾ ഫോണെടുത്തു അളിയനെ വിളിച്ച് ഞങ്ങൾ വന്നകാര്യം പറഞ്ഞു സംസാരിച്ച ശേഷം തിരികെ വന്നിരുന്നു സംസാരിക്കുന്നതിനിടെ പ്രിയയേ യൂണിഫോമിൽ കാണുമ്പോ നല്ല മാറ്റമുണ്ടെന്നൊക്കെ പറഞ്ഞിരിക്കുന്ന അവളോട് ഞാൻ കാര്യം പറഞ്ഞതും സന്തോഷത്തോടെ എല്ലാരേയും നോക്കിയശേഷം എണീറ്റ് അടുക്കളയിൽ പോയി കൈയിൽ പഞ്ചസാരയുമെടുത്തു തിരികെ വന്ന് ഏന്റെ വായിലേക്കിട്ടു അല്പ സമയം കൂടെ സംസാരിച്ചിട്ട് ഇറങ്ങാൻ തുടങ്ങിയതും അളിയൻ വന്നിട്ട് പോവാം എന്ന് പറഞ്ഞു പിടിച്ചിരുത്തി സംസാരിക്കേ ആമി ഉണർന്നു അവളെ കളിപ്പിച്ചുകൊണ്ടിരിക്കെ ഹോട്ടലിൽ നിന്നും ഭക്ഷണവും വാങ്ങി അളിയൻ കയറി വന്നു
ഭക്ഷണം കഴിച്ചാശേഷം അവിടുന്നിറങ്ങി വീട്ടിൽ ചെല്ലുമ്പോ എല്ലാവരും മാമന്റെ വീട്ടിലേക്ക് പോവാൻ റെഡിയായിട്ടുണ്ട് അവർ പോയപിറകെ പെട്ടന്ന് കുളിച്ച് റെഡിയായി ഇറങ്ങി
ഭാബയെയും മറ്റും കൂട്ടാൻ ചെന്നു അവരെയും കൂട്ടി മാമന്റെ വീട്ടിലേക്ക് ചെന്നു മാമിയുടെയും കുഞ്ഞയുടെയും മുഖത്ത് സങ്കടമുണ്ട് അവർക്കരികിൽ ചെന്ന് സംസാരിക്കേ അങ്ങോട്ട് വന്ന നൂറ അവരുടെ മുഖഭാവവും ഏന്റെ സമാധാനിപ്പിക്കലും കണ്ട് എന്താ കാര്യമെന്ന് തിരക്കിയതിന്
അനു പോവുന്നതിന്റെ സങ്കടമാ...
അവന് എപ്പോവേണമെങ്കിലും വന്നൂടെ... അവനവിടെ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല...
അവൾ പറഞ്ഞത് മനസിലാവാതെ നിൽക്കുന്ന അവർക്ക് അവൾ പറഞ്ഞത് പറഞ്ഞുകൊടുത്തു രണ്ടാളുടെയും മുഖം തെളിയുന്നില്ലെന്ന് കണ്ട്
ഒരു കാര്യം ചെയ്യാം ഉൽഘടനത്തിനു പോവുമ്പോ നിങ്ങളും പോരെ അപ്പൊ അവന്റെ കാര്യങ്ങളൊക്കെ നേരിട്ട് കണ്ടറിയാലോ...
പിന്നെയും ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു ഡ്രസ്സ് ചെയ്തിറങ്ങിയ അനുവിനെ അടുത്തുവിളിച്ച് ഭാബ അവന്റെ കൈയിൽ പിടിക്കുമ്പോ കൈയിൽ കാശു ചുരുട്ടി കൊടുത്തതാണെന്നു മനസിലായി അവൻ വേണ്ടെന്നു പറയാൻ പോയതും അവനെ വിലക്കി ഇറങ്ങാൻ
💬 Comments
View all comments