Chapter Title : വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]
നിർത്തൂല...
ഇത്ത : ഇപ്പൊ തന്നെ പോയേക്ക്... ഇല്ലെങ്കി അവള് വിളിക്കുമ്പോ ഉമ്മ സംസാരത്തിന്റെ ഇടയിൽ പറഞ്ഞാൽ പിന്നെ അവളെന്തൊക്കെ കാട്ടിക്കൂട്ടും എന്ന് കണ്ടറിയേണ്ടിവരും...
മ്മ്...
ഉപ്പ : തിരഞ്ഞെടുപ്പ് വരാൻ പോവുകയാ... അതോണ്ട് അത് കഴിയും വരെ വേറാരും ഇതറിയണ്ട...
ഇത്ത : ശെരിയാ... എങ്ങനെ എങ്കിലും പാർട്ടിക്കാരറിഞ്ഞാൽ ന്യൂസും പാർട്ടിക്കാരും എല്ലാരും കൂടെ ഇവളെ നാണം കെടുത്തും...
ഉപ്പ : ഇപ്പൊ ഇവളെ താഴ്ത്തികെട്ടലും ഭരണ കക്ഷിയെ തളർത്തലും പ്രതിപക്ഷതിന്റെ ആവശ്യമാ... ഈ പ്രശ്നമറിഞ്ഞാൽ പാർട്ടിക്കാര് മതവും പറഞ്ഞ് നടക്കുന്നവരെക്കൊണ്ട് നാട് കത്തിക്കും അതോടെ നാട് കത്തിയതിനു ഭരണ കക്ഷിയും ഇവളും എല്ലാരുടെയും മുന്നിൽ കുറ്റക്കാരവും പ്രതിപക്ഷത്തിന് അവരുടെ രണ്ടെതിരാളികളും ഇല്ലാതെയാവും... നാട്ടുകാര് പറയുന്നതല്ല നാട് കത്താൻ നിങ്ങള് കാരണമാവരുത്... അതുകൊണ്ട് ഇപ്പൊ ആരും അറിയാതെ വെക്കണം...
ശെരി ഉപ്പാ...
ഞങ്ങൾ വണ്ടിയുമെടുത്തു ഷെബിത്താന്റെ വീട്ടിലേക്ക് ചെന്നു ബെല്ലടിച്ചപിറകെ ഇത്ത വന്നു വാതിലിൽ തുറന്നു ഞങ്ങളെ കണ്ടതും സന്തോഷത്തോടെ
ഇതെന്താ പെട്ടന്ന് എല്ലാരും കൂടെ... കയറ് വാ...
അകത്തേക്ക് കയറി
ഇരിക്ക്ട്ടോ... ഞാൻ കുടിക്കാനെന്തേലും എടുക്കട്ടെ...
അകത്തേക്ക് പോയ അവൾ നീട്ടിവിളിക്കുന്നത് കേട്ടപ്പോ കൊല്ലാനാണോ തിന്നാനാണോ എന്ന സംശയം മാത്രമേ ഉള്ളായിരുന്നു
അവൾക്കടുത്തേക്ക് ചെന്ന ഏന്റെ നേരെ
(ശബ്ദം താഴ്ത്തി ദേഷ്യത്തോടെ) എല്ലാരേം കൊണ്ട് വരുമ്പോ നിനക്കൊന്നു വിളിച്ചു പറഞ്ഞൂടെ... (എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെട്ടു തുടങ്ങിയത് ഫ്രിഡ്ജിൽ നിന്നും തണ്ണിമത്തനെടുത്ത് ജ്യൂസടിക്കുമ്പോഴും തീർന്നില്ല) എനിക്കൊരു ഗ്ലാസ് എടുത്തു തന്ന് ജ്യൂസും കൊണ്ട് ചിരിച്ചോണ്ട് അവർക്കരികിലേക്ക് ചെന്നു ജ്യൂസ് കൊടുക്കുന്നതോടൊപ്പം അവരോട് കുശലം ചോദിക്കാനും മറക്കാതെ
💬 Comments
View all comments