0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

പറ്റില്ലെന്ന് പറഞ്ഞേക്ക്...

അവൻ ഫോണെടുത്ത് അവരെ വിളിച്ചു സംസാരിച്ചു പെട്ടിയെല്ലാം പാക്ക് ചെയ്തുവെച്ച് പോയി നാല് പവന്റെ ഒരു ചെയിൻ വാങ്ങി ബില്ല് അടക്കം അനുവിന്റെ കൈയിൽ കൊടുത്തു

നാട്ടിൽ കൊണ്ടുപോയി വിറ്റാൽ ഇരുപത് രൂപയെങ്ങാനും ലാപം കിട്ടും ഇനി വിക്കുന്നില്ലെങ്കിൽ വിക്കണ്ട പൈസ ഉള്ളപ്പോ തന്നാൽ മതി... വെറുതെ മറ്റുള്ളോർക്ക് പൈസയുണ്ടാക്കാൻ ചുമക്കാൻ നിൽക്കണ്ട...

സലൂണിൽ ചെന്നവന്റെ മുടിയും താടിയും സെറ്റ് ചെയ്തു ഫേഷ്യൽ ചെയ്യിച്ചു തിരികെ വന്ന് സൂക്കിൽ ഇരിക്കെ ശിഹാബും സൈതും പുലർച്ചെ അവനെ എയർപോർട്ടിൽ വിടാൻ റൂമിലേക്ക് വരാമെന്നു പറഞ്ഞ് പോയി

റംഷാദ് : ഇക്കാ ഇങ്ങള് ഞാൻ വന്നപ്പോ മുതൽ എന്നോട് സംസാരിക്കുന്നു പോലുമില്ല എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പോലും അനുവിനോടാ പറയുന്നേ എന്നോടെന്തെങ്കിലും ദേഷ്യമുണ്ടോ...

അവൻ പറയുന്നത് കേട്ടെങ്കിലും മൈന്റ് ചെയ്യാതെ ഇരിക്കെ

റംഷാദ് : കാര്യം പറയിക്കാ... എന്നെ അവിടുന്ന് കൂട്ടികൊണ്ടുവന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായി അല്ലേ...

ദേഷ്യത്തോടെ അവനെ ഒന്ന് നോക്കി നീട്ടി ഒരു പുകയെടുത്തു സിഗരറ്റിനെ നിലത്തിട്ടു ചവിട്ടി ദേഷ്യത്തോടെ തന്നെ

ഇപ്പൊ ഞാൻ മിണ്ടാതിരിക്കുന്നത് നിനക്ക് പ്രശ്നമായി തോന്നുന്നുണ്ടല്ലേ... നിനക്കവിടെ ഇത്രേം ബുദ്ധിമുട്ടുണ്ടായിട്ടും നിനക്കെന്നോട് പറയാൻ തോന്നിയോ... അത് പോട്ടേ കഴിഞ്ഞ ദിവസം കണ്ടപ്പോ വീടെങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോന്ന് ചോദിച്ചപ്പോ നീ എന്താ പറഞ്ഞേ സുഖമാണെന്ന്... നിന്റെ പ്രശ്നങ്ങൾ ഷെയർ ചെയ്യാൻ ഞാൻ പറ്റില്ലെന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ പിന്നെ ഞാനെന്തിന് സംസാരിക്കണം... എന്നോട് പറയുന്നത് പോട്ടേ നമ്മുടെ നാട്ടിൽ എത്രപേരിവിടെ നല്ല പോസ്റ്റുകളിൽ ജോലിചെയ്യുന്നുണ്ട് നിന്റെ ഉപ്പ തന്നെ കൊണ്ടുവന്ന് നല്ല ജോലികളിൽ ആക്കിക്കൊടുത്ത

💬 Comments

View all comments