Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]
എത്രപേരുണ്ടിവിടെ അവരെ ആരെയെങ്കിലും വിളിച്ചു കാര്യം പറഞ്ഞൂടായിരുന്നോ...
റംഷാദ് : അതല്ലിക്കാ ഞാൻ വെറുതെ എന്റെ പ്രശ്നങ്ങൾ പറഞ്ഞ് നിങ്ങളെ കൂടെ വിഷമിപ്പിക്കണ്ടാന്ന് കരുതിയിട്ടാ... മാത്രമല്ല ഞാൻ വന്ന സമയത്ത് ഭാഷപോലുമറിയാതെ ബംഗാളികളെ ഇടയിൽ അവര് വെക്കുന്ന പാരക്കു ചീത്ത കേട്ടൊക്കെ നിൽക്കുമ്പോ ഞാൻ കുടുംബക്കാരെയും നാട്ടുകാരെയും ഒക്കെ ഒരുപാട് പേരെ എന്തേലും ചെയ്തുതരാൻ പറ്റുമോ എന്ന് ചോദിച്ചു വിളിച്ചിരുന്നു... എല്ലാരും എന്തേലും പറഞ്ഞ് ഒഴിയും പിന്നെ ഞാൻ ആരോടും ഒരു പ്രശ്നോം പറയാൻ നിന്നില്ല പോകെ പോകെ എനിക്കുമത് ശീലമായി... ഇങ്ങക്കറിയോ ഓള് പ്രസവിക്കാൻ ആയപ്പോ ഒരുമാസത്തേക്ക് ആയിരം റിയാൽ കടം ചോദിച്ചു വിളിച്ചിട്ട് പോലും ആരും ഒന്നും തന്നില്ല അവസാനം അവളെ മഹർ പണയം വെച്ചാ ഹോസ്പിറ്റലിലെയും മറ്റും പൈസ ഒപ്പിച്ചത്... ഞാനൊറ്റക്കാണെന്നും എനിക്കാരുമില്ലെന്നും അന്നെനിക്ക് മനസിലായി... അതിൽ പിന്നെ ഞാൻ ആരെയും ഒന്നിനും വിളിക്കാറുപോലുമില്ല...
ഇടറിയശബ്ദത്തോടെ അവൻ പറഞ്ഞത് കേട്ടവന്റെ തോളിൽ കൈ ഇട്ട് ചേർത്തുപിടിച്ചു
നിനക്ക് സൈദിനെ ഒന്ന് വിളിച്ചൂടായിരുന്നോ... അവനെന്തായാലും സഹായിക്കാതിരിക്കില്ലല്ലോ... അവന് എല്ലാരേം നല്ല കാര്യമാണല്ലോ ഒരു മീറ്റിംഗിൽ എന്നെ കണ്ടപ്പോ എത്ര സന്തോഷത്തോടെയാ അവൻ വന്ന് സംസാരിച്ചതെന്നറിയുമോ... അതിന് ശേഷം എന്നെ ഇടയ്ക്കിടെ വിളിക്കാറുമുണ്ട്... മാത്രവുമല്ല അവനെ നീ ഒരുപാട് സഹായിച്ചതല്ലേ... അവനിപ്പോ ഷെയ്ഖ് റാക്കിബിന്റെ പി എ അല്ലേ അവൻ വിചാരിച്ചാൽ നടക്കാത്ത കാര്യമൊന്നുമല്ലല്ലോ...
(ചെറു ചിരിയോടെ എന്നെ നോക്കി) ഞാൻ വിളിച്ചിരുന്നു എല്ലാം പറയുകയും ചെയ്തു എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞ് പിന്നെ വിളിക്കുകയുമില്ല ഞാൻ വിളിച്ചാൽ തിരക്കിലാണ് പിന്നെ വിളിക്കാം എന്ന് പറയും
💬 Comments
View all comments