0%

Chapter Title : വഴി തെറ്റിയ കാമുകൻ 16 [ചെകുത്താൻ]

നിന്നും അവൾ റീച്ച് ആയി എന്ന് മനസിലായി ഇനി അല്പദൂരം കൂടെയേ ഉള്ളൂ ഗ്ലാസ് താഴ്ത്തിയതും അല്പം അകലെ നിന്നും വെടിശബ്ദം കേട്ടു സൺ റൂഫ് തുറന്നു വണ്ടിക്ക് മുകളിൽ കയറി ബൈനോക്കുലറിലൂടെ നോക്കേ വണ്ടികൾ കൊണ്ട് മറഞ്ഞിരിക്കുന്നു

അഫീ... ഫോക്കസില്ല...

അവൾ വണ്ടിയുടെ വേകം കൂട്ടി ചെറിയ വളവു കഴിഞ്ഞതും പ്രിയയുടെ മുഖം ലെൻസിൽ തെളിഞ്ഞു അവളുടെ മുടിയിൽ ചുറ്റി പിടിച്ചിരിക്കുന്നവന്റെ തലയെ ഫോക്കസ് ചെയ്ത് ട്രികർ വലിച്ചു

***********************************************

എല്ലാരും എന്താ ഇപ്പൊ സംഭവിച്ചത് എന്നപോലെ നോക്കിനിൽപ്പുണ്ട്

ബിച്ചു : അമ്മാ... വിശക്കുന്നു തിന്നാൻ എന്താ ഉള്ളത്...

അമ്മ : ഇപ്പൊ ഉണ്ടാക്കാം...

അമ്മയും വലിയ കുട്ടികളും ധൃതിയിൽ അകത്തേക്ക് പോയി

കൈയിലെ ലോങ്ങ്‌ കവർ പ്രിയയുടെ മടിയിലേക്ക് ഇട്ടുകൊടുത്തു

അതിനുള്ളിൽ എന്താണെന്നെനിക്കറിയില്ല അറിയുകയും വേണ്ട...

ഏട്ടാ... അത് ഞാൻ...

ഇനി ഒന്നും പറയണ്ട... എനിക്കൊന്നും കേൾക്കുകയും വേണ്ട...

അവൾ മുഖം പൊത്തി പൊട്ടിക്കരയാൻ തുടങ്ങി അവളുടെ കണ്ണുനീരിന്നാൽ ഉള്ള് നീറുന്നെങ്കിലും അത് കാര്യമാക്കാതെ അച്ഛനരികിലേക്ക് ചെന്നു

ആരാ ഈ സേട്ട്...

ഇവിടുത്തെ വലിയ പണക്കാരനാ... രാഷ്ട്രീയത്തിലൊക്കെ വലിയ പിടിപാടുണ്ട്...

എന്താ അയാളുടെ പേര്...

കാലിയാൻ സിംഗ്...

ഇവനൊക്കെ ഗുരു നാനാക്കിന്റെ അച്ഛന്റെ പേരുത്തനെ വേണമായിരുന്നോ...

എന്ത് ചെയ്യാൻ മക്കൾ നല്ലവരായി വളരുമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കില്ലേ... അതുകൊണ്ട് ഇട്ടതാവും...

ബിച്ചു എന്നെ നോക്കി ചിരിയോടെ തലയാട്ടി

അച്ഛാ... വൈകീട്ട് നമുക്കൊന്നയാളെ കാണാൻ പോണം...

വേണ്ടമോനെ... അയാൾ മോൻ വിചാരിക്കുമ്പോലെ അല്ല...

അത് സാരമില്ല... നമുക്ക് എല്ലാർക്കും കൂടെ പോയൊന്നു കണ്ടിട്ടുവരാം...

അത് വേണോ...

എന്താ

💬 Comments

View all comments